‘അപ്പോഴേ പറഞ്ഞതല്ലേ ട്രിപ്പിൾ സ്ട്രോങ്ങെന്ന്’; മധുരരാജ നിലയുറപ്പിച്ചു; ഇനി പോരാട്ടം

mammootty-raja-suraj
SHARE

‘പത്തുവർഷങ്ങൾക്ക് മുന്നാടി എപ്പടി പോണാറോ അതുക്കും മാസായി തിരുമ്പി വന്തിട്ടേന്ന് സൊല്ല്.. നമ്മ രാജ..’ പടം കണ്ടിറങ്ങിയ ആരാധകന്റെ വാക്കുകളിങ്ങനെയാണ്. എന്നാൽ ഇതിനെയും വെല്ലുന്ന മാസ് ഡയലോഗാണ് സുരാജ് വെഞ്ഞാറമുട് പങ്കുവച്ചത്. അപ്പോഴേ പറഞ്ഞതല്ലേ ട്രിപ്പിൾ സ്ട്രോങ്ങെന്നാണ് സുരാജ് കുറിച്ചത്. ഇത്തരത്തിൽ വമ്പൻ അഭിപ്രായം തേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം മധുരരാജ. 

മധുരരാജ തിയറ്ററിൽ ചുവടുറപ്പിക്കുന്ന കാഴ്ചയാണ് പടം കണ്ടിറങ്ങിയവർ പങ്കുവയ്ക്കുന്നത്. ചിത്രത്തെ കുറിച്ചും സംവിധായകൻ വൈശാഖിനെ കുറിച്ചും അജു വർഗീസ് ഫെയ്സ്ബുക്കിൽ കുറിച്ച വരികളും ആരാധകർ ആഘോഷമാക്കുകയാണ്. 

‘വൈശാഖ് ഏട്ടാ നിങ്ങൾ കൊല മാസ് അല്ല, മരണ മാസാണ്..’ ആരാധകർക്കൊപ്പം താരങ്ങളും ആവേശമാക്കുകയാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തിയ ചിത്രം ഒരു ആഘോഷചിത്രം എന്ന വിലയിരുത്തലാണ് സ്വന്തമാക്കുന്നത്.‘രാജ സൊൽരത് താൻ സെയ്‌വാൻ, സെയ്യരത് മട്ടും താൻ സൊൽവാൻ.’ ചിത്രം കണ്ടിറങ്ങിയ ഉണ്ണി മുകുന്ദൻ കുറിച്ചതിങ്ങനെയാണ്. 

പോക്കിരിരാജയിൽ പൃഥ്വിരാജാണ് മമ്മൂട്ടിയുടെ വലംകൈ ആയിരുന്നതെങ്കിൽ പുതിയ ചിത്രത്തിൽ തമിഴ് താരം ജെയ് ആണ് എത്തുന്നത്. പോക്കിരിരാജയിൽ താരമെന്ന നിലയിലാണ് മമ്മൂക്കയെ ഉപയോഗിച്ചതെങ്കിൽ ഇവിടെ താരവും നടനും ഒരുമിച്ചെത്തുന്നു എന്നാണ് ആരാധകപക്ഷം.  

MORE IN ENTERTAINMENT
SHOW MORE