ഞാന്‍ തള്ളുന്നില്ല; ഇഷ്ടമായാല്‍ നിങ്ങൾ തള്ളിക്കോ; കയ്യടിപ്പിച്ച് മമ്മൂട്ടിയുടെ പ്രസംഗം: വിഡിയോ

mammootty-madhuraraja-pre-launch
SHARE

കൊച്ചിയിലെ തുറന്ന വേദിയില്‍ വന്‍ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി മധുരരാജയുടെ പ്രീ ലോഞ്ച് ഇവന്‍റ്. മധുരരാജയെക്കുറിച്ച് തള്ളാനില്ലെന്നും ഇഷ്ടമായാൽ നിങ്ങൾ തള്ളിക്കോയെന്നും മമ്മൂട്ടി. കൊച്ചിയിൽവച്ച് നടത്തിയ മധുരരാജയുടെ പ്രീ–ലോഞ്ച് ചടങ്ങിലായിരുന്നു മമ്മൂട്ടിയുടെ രസകരമായ കമന്റ്. ‘ഇപ്പൊ സിനിമയെപ്പറ്റി ഒരുപാട് പറയുന്നതിന് എന്താണ് പറയുകയെന്ന് അദ്ദേഹം തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയോട് ചോദിച്ചു. തള്ളെന്ന് പറഞ്ഞ അദ്ദേഹത്തിന് അങ്ങനെയൊന്നും താന്‍ പറയുന്നില്ലെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം.

എന്നെ സംബന്ധിച്ച് ഈ സിനിമ കോടി ക്ലബിൽ കയറണമെന്ന ഒരാഗ്രവും തനിക്കില്ലെന്നും  3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സുകളുടെ ക്ലബിലാണ് ഈ ചിത്രം കയറേണ്ടതെന്നുമായിരുന്നു മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ്. ആദ്യം തെറ്റി 334 കോടി എന്ന് പറഞ്ഞുപോയ മമ്മൂട്ടി, തെറ്റിപ്പോയതാണ്, തള്ളിയതല്ല എന്ന് പറഞ്ഞതും ചിരി പടര്‍ത്തി. ഹർഷാരവത്തോടെയാണ് ഇത് കാണികൾ സ്വീകരിച്ചത്. സിനിമയുടെ വിജയത്തിനായി എല്ലാവരും വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രൗഢ ഗംഭീരമായ സദസ്സില്‍ വച്ചായിരുന്നു സിനിമയുടെ പ്രീ ലോഞ്ച് നടത്തിയത്. ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ പരിചിതമാണെങ്കിലും ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന ആശയവുമായി അണിയറപ്രവർത്തകർ എത്തുന്നത്. 

മമ്മൂട്ടി ഉൾപ്പടെ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട പണിപ്പുരയിലായതിനാൽ സംവിധായകൻ വൈശാഖ് ചടങ്ങിൽ നിന്നും വിട്ടുനിന്നിരുന്നു. മധുര രാജയുടെ വേഷമണിഞ്ഞെത്തിയ ആരാധകർക്കൊപ്പം ചിത്രമെടുക്കാനും താരം സമയം കണ്ടെത്തി. 

MORE IN ENTERTAINMENT
SHOW MORE