എനിക്ക് ഭയമില്ല; നയന്‍താരയോട് മാപ്പ് പറയില്ല: ഉറച്ച് രാധാരവി

radha-ravi-nayanthara
SHARE

ഭയം എന്തെന്ന് അറിയാത്ത കുടുംബത്തിൽ നിന്നും വരുന്ന ആളാണ് താനെന്നും നയൻതാരയോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് നടൻ രാധാരവി. ഒരു സിനിമയുടെ പ്രചരണാർഥം നടത്തിയ വാർത്ത സമ്മേളനത്തിലാണ് രാധാ രവി വീണ്ടും തുറന്നടിച്ചത്. മാപ്പ് പറയാൻ താൻ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പ്രസംഗത്തിന് മാധ്യമപ്രവർത്തകർ വരെ കയ്യടിച്ചുവെന്നും രാധാ രവി പറഞ്ഞു. മോശം പരാമർശമായിരുന്നെങ്കിൽ അത് അപ്പോൾ തന്നെ പറയണമായിരുന്നുവെന്നും രാധാ രവി പറഞ്ഞു. 

നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കൊലയുതിര്‍ കാലം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് രാധാ രവിയുടെ നടിയ്‌ക്കെതിരെയുള്ള മോശം പരാമര്‍ശം. ഇതിനെതിരെ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തു വന്നിരുന്നു. പൊള്ളാച്ചി പീഡനത്തിന്റെ പശ്ചാത്തലത്തിൽ ഇറങ്ങുന്ന ചിത്രമാണ് കൊലയുതിർ കാലം. പൊള്ളാച്ചി പീഡനത്തിന് ഇരയായ പെൺകുട്ടിയേയും രാധാ രവി അധിക്ഷേപിച്ചു. 

MORE IN ENTERTAINMENT
SHOW MORE