ട്രയിലറിലെ ആ നിഴൽ പൃഥ്വി തന്നെ; സസ്പെൻസ് പൊളിച്ച് പോസ്റ്റർ; ആവേശം

lucifer-27th-poster
SHARE

ഒടുവിൽ ലൂസിഫർ പുറത്തിറങ്ങും മുന്‍പ് പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച സസ്പെൻസ് പുറത്ത്. 26 ദിവസങ്ങളായി 26 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടത് വലിയ ശ്രദ്ധ നേടിയിരുന്നു. 26-ാം പോസ്റ്ററിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. 

27-ാം പോസ്റ്ററിൽ ഒരു വലിയ സസ്പെൻസ് ആണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ ഇരുപത്തിയേഴാമൻ മമ്മൂട്ടിയാണ്, അല്ല അമിതാബ് ബച്ചനാണ് എന്നു വരെ വാർത്തകള്‍ പ്രചരിച്ചു. 

ഒടുവിൽ ഇന്ന് 10 മണിക്ക് രഹസ്യം പുറത്തുവിട്ടു. ലൂസിഫറിലെ ആ ഇരുപത്തിയേഴാമൻ സംവിധായകൻ തന്നെയായ പൃഥ്വിരാജാണ്. സയ്യിദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഈ മാസം 28 ന് ചിത്രം തിയേറ്ററുകളിലെത്തും. 

MORE IN ENTERTAINMENT
SHOW MORE