അനിയത്തിപ്രാവ് കഴിഞ്ഞ് നല്ല സിനിമയൊന്നുമില്ലേ; ട്രോളിയ ആരാധകന് ചാക്കോച്ചന്റെ മറുപടി

kunchacko-boban-25-03
SHARE

തന്നെ ട്രോളിയ ആരാധകന് കുറിക്കുകൊള്ളുന്ന മറുപടി നൽകി നടൻ കുഞ്ചാക്കോ ബോബൻ. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പരസ്യവിഡിയോക്ക് താഴെയായിരുന്നു കമന്റും മറുപടിയും. 

'ചാക്കോച്ചാ, നല്ലൊരു സിനിമ അടുത്തെങ്ങാനും കാണാന്‍ പറ്റുമോ? അനിയത്തി പ്രാവ് കഴിഞ്ഞിട്ടൊന്നും കാണാൻ പറ്റിയിട്ടില്ല' എന്നായിരുന്നു വിഡിയോക്ക് താഴെയുള്ള കമന്റ്. ചാക്കോച്ചന്റെ മറുപടി ഇങ്ങനെ: 'മണിച്ചിത്രത്താഴ് കാണൂ'. ഒപ്പം കൈ കൂപ്പുന്ന ഒരു ഇമോജിയും. 

തട്ടുംപുറത്ത് അച്യുതൻ, അള്ള് രാമേന്ദ്രൻ എന്നിവയാണ് ചാക്കോച്ചന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. നിലവിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിൽ ചാക്കോച്ചൻ ഡോക്ടറുടെ വേഷത്തിൽ എത്തുന്നുണ്ട്. 

MORE IN ENTERTAINMENT
SHOW MORE