അച്ഛനെപ്പറ്റി മോശം പറഞ്ഞു; ആ കോളജിൽ നിന്ന് ഇറങ്ങിപ്പോന്നു: അർജുൻ അശോകൻ; വിഡിയോ

arjun-ashokan-25-03
SHARE

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ഹരിശ്രീ അശോകൻ. ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ഈയടുത്താണ് റിലീസ് ചെയ്തത്. ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നുവെന്നും എന്നാലതിന് സാധിച്ചില്ലെന്നും മകൻ അർജുൻ അശോകൻ. റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിലാണ് അർജുന്റെ തുറന്നുപറച്ചിൽ. 

‌''ആ സമയത്ത് ജൂണിന്റെ ചിത്രീകരണം പൂർത്തിയാക്കാനുണ്ടായിരുന്നു. പ്രളയം വന്നതുകൊണ്ട് ഷെഡ്യൂൾ നീട്ടിവെച്ചിരുന്നു. ഇതേ സമയത്താണ് അച്ഛന്റെ സിനിമയുടെ ഷൂട്ടും തുടങ്ങിയത്. അതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്. അച്ഛന്റെ ആദ്യചിത്രത്തിൽ എനിക്കെന്തെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു, എനിക്കെന്ത് ചെയ്യാൻ പറ്റുമെന്ന്. ഇടയ്ക്കൊക്കെ സെറ്റിൽ പോയിനോക്കുമായിരുന്നു. പക്ഷേ അച്ഛൻ മൈന്‍ഡ് പോലും ചെയ്യില്ല. ഷൂട്ടെല്ലാം കഴിഞ്ഞു. അപ്പോൾ ഞാനാണ് അങ്ങോട്ട് പറഞ്ഞത് പാടാമെന്ന്. അങ്ങനെ പ്രമോഷൻ ഗാനം പാടി. 

അച്ഛന്റെ മകൻ എന്ന ലേബൽ പോസിറ്റീവായും നെഗറ്റീവായും ബാധിച്ചിട്ടുണ്ടെന്നും അർജുൻ പറഞ്ഞു. ''പരീക്ഷയില്‍ തോൽക്കുമ്പോൾ ആളുകൾ പറയുമായിരുന്നു. ഹരീശ്രീ അശോകന്റെ മകനായിട്ട് ഇങ്ങനെ തോറ്റ് നടന്നോ എന്ന്. ഒരുപാട് തവണ തോറ്റിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും ഒരു പ്രശ്നവുമില്ലാതെ തോറ്റുകൊണ്ടിരിക്കുന്നത്. 

''ബികോമിന് മൂന്ന് സപ്ലിയുണ്ടായിരുന്നു. അതിൽ എന്റെ കുഴപ്പവുമുണ്ട് കോളജിന്റെ കുഴപ്പവുമുണ്ട്. താടി വളര്‍ത്തിയതിന്റെ പേരിൽ എന്നെ പരീക്ഷയെഴുതാൻ അനുവദിച്ചില്ല. ഒരു സെമസ്റ്ററിലാണ് എനിക്ക് മൂന്ന് സപ്ലിയുണ്ടായിരുന്നത്. ഒരു കോളജിൽ നിന്ന് പഠിത്തം മതിയാക്കിയാണ് അവിടെയെത്തിയത്. പരീക്ഷാഫീസ് അടയ്ക്കാൻ കോളജിൽ പോയതാണ്. അവിടുത്തെ പ്രിൻസിപ്പൽ പ്രശ്നമുണ്ടാക്കി. എന്റെ അച്ഛനെക്കുറിച്ച് മോശമായി സംസാരിച്ചു. എനിക്കിവിടെ പഠിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു. അങ്ങനെയാണ് തുറവൂരിലെ കോളജിൽ ചേർന്നത്. താടി വളർത്തിയതിന്റെ പേരിൽ അവിടെ പരീക്ഷയെഴുതാൻ സമ്മതിച്ചില്ല.

MORE IN ENTERTAINMENT
SHOW MORE