രാജയുടെ മൂന്നാം ഭാഗത്തിൽ എന്നെ വിളിക്കണേ; വൈശാഖിനോട് പൃഥ്വിയുടെ അഭ്യർഥന

prithvi-in-pokkiriraja
SHARE

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറും വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മധുരരാജയുമാണ് സിനിമാപ്രേമികളുടെ ഇപ്പോഴത്തെ ചൂടേറിയ ചർച്ചാവിഷയം. സംവിധായകൻ വൈശാഖ് ലൂസിഫറിന്റെ ട്രെയിലർ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ പൃഥ്വിരാജിന് പറയാനുണ്ടായിരുന്നത് രാജയെക്കുറിച്ചായിരുന്നു. രാജയുടെ മൂന്നാം ഭാഗം ഇറങ്ങുമ്പോൾ 'സൂര്യ'യെ വിളിക്കണേ, എന്ന പൃഥ്വിയുടെ കമന്റ് ആരാധകരുടെ കയ്യടി നേടി. 

പോക്കിരിരാജയിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര് സൂര്യ എന്നായിരുന്നു. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. എന്നാൽ രണ്ടാം ഭാഗത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നില്ല. എങ്കിലും, പൃഥ്വിരാജിന്റെ കമന്റ് ആരാധകരെ ആവേശത്തിലാക്കി. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകരും പ്രതികരിച്ചു.  

prithvi-comment

ലൂസിഫറിന്റെ ട്രെയിലർ പങ്കു വയ്ക്കുന്നതിനൊപ്പം പൃഥ്വിയുടെ സംവിധാനമികവിനെ അഭിനന്ദിക്കാനും വൈശാഖ് മറന്നില്ല. രാജുവിന്റെ ഷോട്ടുകൾ ഗംഭീരം... ലാലേട്ടൻ തകർത്തു... ഗംഭീരൻ ട്രെയിലർ... ലൂസിഫർ ടീമിന് ആശംസകൾ- എന്നു പറഞ്ഞാണ് വൈശാഖ് ലൂസിഫറിന്റെ ട്രെയിലർ പങ്കു വച്ചത്. വൈശാഖിന്റെ അഭിനന്ദനങ്ങൾക്കു നന്ദി അറിയിച്ച പൃഥ്വിരാജ്, രാജയുടെ വരവിനായി താനും കാത്തിരിക്കുകയാണെന്നു വ്യക്തമാക്കി. മാർച്ച് 28ന് ലൂസിഫർ പ്രദർശനത്തിനെത്തും.  എപ്രിൽ 12–നാണ് മധുരരാജ റിലീസ് ചെയ്യുന്നത്.

MORE IN ENTERTAINMENT
SHOW MORE