മമ്മൂക്കയെ കണ്ടാൽ രാജുവേട്ടന്റെ പടം കിണറ്റിലിടും; പൃഥ്വിയുടെ മറുപടി

mammootty-prithviraj-tweet
SHARE

ലൂസിഫറിന്റെ ട്രെയിലർ പുറത്തുവിട്ടതിന് പിന്നാലെ പൃഥ്വിരാജ് ട്വിറ്ററിൽ എഴുതിയ ഒരു വാക്ക് പുതിയ ട്രെൻഡിങ്ങാവുകയാണ്. സത്യം എന്ന വാക്കിനൊപ്പം ആരാധകന്റെ കമന്റ് കൂടി പങ്കുവച്ചാണ് പൃഥ്വി മമ്മൂട്ടി ആരാധകരെ കയ്യിലെടുത്തത്. പൃഥ്വി തന്റെ പുതിയ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നു. ഇതിന് താഴെ ഒരു ആരാധകന്റെ കമന്റാണ് പോസ്റ്റിന് കാരണം.

‘രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോൾ ആണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.’ മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവച്ച് ആരാധകൻ കുറിച്ചു. ഇതിന് പിന്നാെല ട്വിറ്ററിൽ ഇൗ കമന്റ് പേസ്റ്റ് ചെയ്ത് പൃഥ്വിയുടെ മറുപടി . ‘സത്യം.’ ഒറ്റവാക്കിൽ ആദരവും സ്നേഹവും പൃഥ്വി പറഞ്ഞറിയിച്ചു. ഇൗ ട്വീറ്റ് ഇതിനോടകം സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ്. 

MORE IN ENTERTAINMENT
SHOW MORE