‘ഒരു സൂപ്പർസ്റ്റാറിനോട് നിങ്ങൾ ഇങ്ങനെ ചെയ്യുമോ?’‌; തുറന്നടിച്ച് ബോബി സിംഹ; വിവാദം, വിഡിയോ

boby-simha-remya-film
SHARE

അഗ്നി ദേവി എന്ന ചിത്രം തിയറ്ററിലെത്തിയതിന് പിന്നാലെ തമിഴ് സിനിമാലോകത്തെ അമ്പരപ്പിക്കുന്ന വിവാദത്തിനാണ് ബോബി സിംഹ തുടക്കിമിട്ടിരിക്കുന്നത്. സിനിമയിൽനിന്നു താൻ പിന്മാറിയതായിരുന്നുവെന്നും ഇപ്പോൾ തന്റെ ബോഡി ഡബിൾ ഉപയോഗിച്ച് സിനിമ പൂർത്തിയാക്കി സംവിധായകൻ ചതിക്കുകയായിരുന്നുവെന്നുമാണ് നടന്റെ വെളിപ്പെടുത്തൽ. 

ബോബി സിംഹ പറയുന്നതിങ്ങനെ: ‘അഞ്ച് ദിവസം മാത്രമാണ് ഇൗ സിനിമയിൽ അഭിനയിച്ചത്. പിന്നീട് തിരക്കഥ സംബന്ധിച്ച പ്രശ്നങ്ങൾ കാരണം ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ അതുവരെ താൻ അഭിനയിച്ച ഭാഗങ്ങളിൽ ചില തിരുത്തലുകൾ വരുത്തി ബോഡി ഡബിളും വിഎഫ്എക്സും ഉപയോഗിച്ച് അണിയറപ്രവർത്തകർ സിനിമ പൂർത്തീകരിച്ചിരിക്കുകയാണ്. എന്റെ ശബ്ദം പോലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിരിക്കുകയാണ്. ഇത് തെറ്റാണ്. ഞാനൊരു ചെറിയ നടനാണ്, എന്നെ വെറുതെ വിടൂ. സൂപ്പർതാരത്തിന്റെ മുഖംവച്ച് ബോഡി ഡബിൾ ചെയ്ത് വിഎഫ്എക്സിലൂടെ സിനിമ പൂർത്തിയാക്കിയാൽ അത് റിലീസ് ചെയ്യാൻ നിങ്ങൾ സമ്മതിക്കുമോ? ഇവിടെ എന്റെ സിനിമ റിലീസ് ചെയ്യുന്നു. കോടതിയിൽ കേസ് വരെ നടക്കുന്നു. എന്നിട്ടും സിനിമ റിലീസ് ചെയ്തു. ഇത് ന്യായമാണോ?’ബോബി സിംഹ തുറന്നടിച്ചു.

60 ലക്ഷം രൂപയായിരുന്നു ചിത്രത്തിൽ ബോബിയുടെ പ്രതിഫലം.ലാഭത്തിലെ ഷെയറിന്റെ പത്തുശതമാനവും ഒാഫർ ചെയ്തിരുന്നു. പത്തുലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. ഇതൊക്കെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ സംവിധായകനായ ജോൺ പോൾരാജിനും നിർമാതാവിനുമെതിരെ വഞ്ചനക്കുറ്റത്തിന് കേസ് കൊടുത്തിരിക്കുകയാണ് ബോബി. ജോൺ പോൾരാജും ശ്യാം സൂര്യയും ചേർന്നാണ് അഗ്നി ദേവി സംവിധാനം ചെയ്തിരിക്കുന്നത്. രമ്യ നമ്പീശനാണ് നായിക. റോജ നായിക മധുബാലയുടെ തിരിച്ചുവരവുകൂടിയാണ് ഈ സിനിമ. നെഗറ്റീവ് വേഷത്തിലാണ് താരം എത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE