കാത്തിരിക്കാൻ വയ്യെടാ; ഇനി ലോകവും നിന്നെ അറിയും; പൃഥ്വിയെ വാഴ്ത്തി സിദ്ധാർഥ്

prithviraj-sidharth-21-03
SHARE

സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന നടൻ പൃഥ്വിരാജിന് ആശംസകളുമായി തമിഴ് നടൻ സിദ്ധാർഥ്. പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മോഹൻലാൽ, മഞ്ജു വാര്യർ, വിവേക് ഒബ്റോയ് തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഈ ട്രെയിലർ പങ്കുവെച്ചാണ് സിദ്ധാർഥിന്റെ ട്വീറ്റ്. 

'എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. സിനിമ ചെയ്യാൻ ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരൻ. ലൂസിഫർ അതിമനോഹരമായിരിക്കുന്നു. ഇത് കാണാൻ കാത്തിരിക്കാൻ വയ്യെടാ മോനെ.  ‌തക്കതായ കഴിവുറ്റ കാരണങ്ങൾ കൊണ്ട് മോഹൻലാൽ ഒരു ദിവ്യപുരുഷനായ സൂപ്പർ താരമാണ്''-സിദ്ധാർഥി ട്വിറ്ററിൽ കുറിച്ചു. 

റീലീസ് ചെയ്ത് പതിമൂന്ന് മണിക്കൂർ പിന്നിടുമ്പോഴും യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ് ട്രെയിലർ‌. സ്റ്റീഫൻ നെടുമ്പിള്ളി എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്നു. പ്രിയദർശിനി രാംദാസ് ആയി മഞ്ജുവെത്തുന്നു. 

ടൊവിനോ തോമസ്, ഇന്ദ്രജിത് സുരേഷ് ചന്ദ്ര മേനോൻ, ശിവജി ഗുരുവായൂർ, ഫാസിൽ, ആദിൽ ഇബ്രാഹിം, ഷോൺ റോമി, നന്ദു, ജോൺ വിജയ്, അനീഷ് ജി മേനോൻ, കൈനകരി തങ്കരാജ്, ബാല തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മുരളി ഗോപിയാണ് തിരക്കഥ. മാർച്ച് 28നാണ് ചിത്രത്തിന്റെ റിലീസ്. 

MORE IN ENTERTAINMENT
SHOW MORE