മഞ്ഞഷർട്ടിൽ, കട്ടിമീശ അൽപം പിരിച്ച്; താരദമ്പതികളുടെ അപൂർവചിത്രം

kavya-dileep-picture
SHARE

ദിലീപിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് ആയ ദിലീപ് ഓൺലൈൻ പേജിൽ വന്ന ചിത്രം വൈറലാകുന്നു. ദിലീപും കാവ്യയുടെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പുറത്തു വന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ അപൂർവമായേ പൊതുവേദിയിൽ വരാറുള്ളൂ. ഏതോ റസ്റ്റോറന്റിൽ ഇരുവരും ഭക്ഷണം കഴിക്കുന്നതാണ് ചിത്രത്തിൽ. സ്ഥലം എവിടെന്നു വ്യക്തമല്ല. പുതിയ സിനിമയുടെ ലുക്കിൽ തന്നെയാണ് ദിലീപ്. മഞ്ഞഷർട്ടിൽ കട്ടി മീശ അൽപം പിരിച്ച് കാവ്യയെ നോക്കിയാണ് താരത്തിന്റെ ഇരിപ്പ്. കാവ്യയുടെ നോട്ടം ക്യാമറയിലേക്കാണ്.

റാഫി സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രം പ്രൊഫസർ ഡിങ്കൻ റിലീസിനൊരുങ്ങുകയാണ്. വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. എസ്.എല്‍.പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ജാക്ക് ഡാനിയൽ ആണ് മറ്റൊരു പ്രോജക്ട്.

MORE IN ENTERTAINMENT
SHOW MORE