പ്രകൃതി നമുക്കെതിരെ നിന്നു; 'വൈറസി'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്; കാത്തിരിപ്പ്

virus
SHARE

ആകാംക്ഷ നിറച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഫിലിംഫെയറിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. നിപ്പ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. 

 'ആ സമയം മുഴുവന്‍ പ്രകൃതിയാണ് നമുക്കെതിരേ നിന്നത്' എന്നതാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കാണുന്ന വാചകം. ബ്രീട്ടീഷ് ധ്രുവ പര്യവേഷകനായിരുന്ന ഏണസ്റ്റ് ഷാക്കിള്‍ട്ടന്റെ വാചകങ്ങളാണിവ. പോസ്റ്ററിൽ കാണുന്ന കഥാപാത്രങ്ങൾ ആരൊക്കെയെന്ന് വ്യക്തമല്ല. 

മുഹ്‍സിന്‍ പരാരി, ഷർഫു, സുഹാസ് എന്നിവർ ചേർന്നാണ് വൈറസിന്റെ തിരക്കഥ. രാജീവ് രവിയാണ് ഛായാഗ്രാഹണം. സംഗീതം സുശിൻ ശ്യാം. 

കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

അടുത്ത മാസം ചിത്രം തിയേറ്ററുകളിലെത്തും. 

MORE IN ENTERTAINMENT
SHOW MORE