എക്സിക്യൂട്ടിവ് കമ്മിറ്റിയിലിരുന്നാൽ രോഗം വരുമോ? കാവ്യ അന്നു ചോദിച്ചു; ഓര്‍മിച്ച് ഇന്നസന്റ്

innocent-kavya
SHARE

സംഘടനാപ്രവർത്തനമെന്ന പാടവം തനിക്കുള്ളതു കൊണ്ടാണ് അമ്മ സംഘടനയുടെ തലപ്പത്ത് 18 വർഷം ഇരുന്നതെന്ന് നടനും എംപിയുമായ ഇന്നസന്റ്. എൽഡിഎഫ് ചാലക്കുടി പാർലമെന്റ് മണ്ഡലം കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നപ അദ്ദേഹം. പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കുന്നതിനാല്‍ ഇത്തവണ ആശങ്കയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

അമ്മ സംഘടനയിൽ നിന്നും രാജിവയ്ക്കുന്ന കാര്യം ജനറൽ ബോഡിയിൽ അവതരിപ്പിച്ചപ്പോഴുണ്ടായ രസകരമായൊരു സംഭവവും ഇന്നസന്റ് പങ്കുവെച്ചു: 

''ഞാൻ പിരിഞ്ഞുപോകുകയാണ്. ഇനി മോഹൻലാൽ ആണ് പ്രസിഡന്റ്. പക്ഷേ ഒറ്റക്കാര്യം പറയാം. ഈ അമ്മ എന്ന സംഘടനയിൽ നിന്നും ഒരു രൂപ എടുത്താൽ അവന് കാൻസർ എന്നുപറയുന്ന മഹാരോഗം വരും. എല്ലാവരും നിശബ്ദരായി, ഇയാള് കാശ് അടിച്ചുവല്ലേ എന്നാകും അവർ മനസ്സിൽ പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് പിറ്റേദിവസം നമ്മുടെ കാവ്യ മാധവൻ എന്നെ വിളിച്ചു, ഇന്നസന്റ് അങ്കിളേ, നമ്മൾ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇരുന്നാൽ രോഗം വരുവോ? എനിക്ക് അതൊന്നും അറിയില്ല, രോഗം വരുമെന്ന കാര്യത്തിൽ നല്ല ഉറപ്പുണ്ടെന്ന് മറുപടിയായി പറഞ്ഞു. ഞാനൊരു നേരംപോക്കിന് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതാണെന്ന് അവർക്കെല്ലാം അറിയാം''. 

കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ അല്ലാത്തതിനാല്‍ ചിലര്‍ രണ്ടാംകുടിയിലെ മകനെപ്പോലെയാണു കണ്ടതെന്നും പേരിനൊപ്പം 'സഖാവ്' കൂടി ചേര്‍ത്തു വിളിക്കുമ്പോള്‍ കുളിരണിഞ്ഞെന്നും ഇന്നസെന്റ് പറഞ്ഞു: ''ഇപ്പോൾ വെറും ഇന്നസന്റല്ല, സഖാവ് ഇന്നസന്റ്. ആദ്യം മത്സരിച്ചപ്പോൾ കുടമായിരുന്നു ചിഹ്നം. എന്റെ അരികിലേക്ക് അരിവാൾ ചുറ്റിക നക്ഷത്രം എന്നാണ് വരികയെന്ന് ആഗ്രഹിച്ചു. ഇത്തവണ സിപിഎം ചിഹ്നത്തിലാണ് മത്സരം''. 

MORE IN ENTERTAINMENT
SHOW MORE