ടോം വടക്കനെ കിട്ടിയില്ല; ഫെയ്സ്ബുക്കിൽ ടോമിച്ചന് ചീത്തവിളി; ആളുമാറിയതോ?

tom-vadakkan-tomichan
SHARE

കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കന്‍ ബിജെപിയിൽ ചേർന്നതുമായി ടോമിച്ചൻ മുളകുപാടവുമായി എന്ത് ബന്ധം? നേരിട്ട് വലിയ ബന്ധമൊന്നുമില്ലെങ്കിലും ടോം വടക്കൻ ബിജെപിയിൽ ചേർന്നതോടെ ടോമിച്ചൻ മുളകുപാടത്തിന്റെ ഫെയ്സ്ബുക്ക് പേജിന് സമാധാനമില്ലാതായി. 

ടോം വടക്കന് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്ലാത്തതുകാരണം എല്ലാ പരാതികളും ട്രോളുകളും ടോമിച്ചൻ കാണേണ്ട അവസ്ഥയാണ്. ടോം വടക്കനോടുള്ള  അമര്‍ഷം തീർക്കാനെത്തുന്നവരുണ്ട്. 

കമന്റുകളിൽ ഭൂരിഭാഗവും ട്രോളുകളാണ്. ഇതറിഞ്ഞ് ഒരു കാര്യവുമില്ലാതെ കമന്റിടുന്നവരുമുണ്ട്.  ഇതൊക്കെ ടോമിച്ചൻ വായിക്കുന്നുണ്ടോ എന്നറിയാനും ചിലർ വരുന്നുണ്ട്.

പ്രണല് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് ടോമിച്ചൻ നിർമിച്ച പുതിയ ചിത്രം. 

MORE IN ENTERTAINMENT
SHOW MORE