ബോണ്ടിന് വില്ലനായി റാമി മാലെക്ക്; ഡാനിയർ ക്രെഗിന്റെ അവസാന ബോണ്ട് ചിത്രം

rami-malek
SHARE

ജെയിംസ് ബോണ്ട് ചിത്രത്തില്‍  വില്ലനായി ഓസ്കര്‍ ജേതാവ് റാമി മാലെക്ക് . ബോണ്ട് പരമ്പരയിലെ 25ാം ചിത്രത്തിലാണ് റാമി വില്ലനാകുന്നത്. ഡാനിയല്‍ ക്രെയിഗ് നായകനായെത്തുന്ന അവസാന ജെയിംസ് ബോണ്ട് ചിത്രം കൂടിയാണിത് .

മാഡ്സ് മിക്കെല്‍സന്‍ മുതല്‍ ഷോണ്‍ ബീന്‍ വരെയുള്ള വില്ലന്‍മാര്‍ ജെയിംസ് ബോണ്ടിന് മുന്നില്‍ അടയറുവച്ച രഹസ്യനീക്കങ്ങള്‍ ലക്ഷത്തിലെത്തിക്കാന്‍ ഇനി പുതിയ അവകാശി. റാമി മാലെക് . ഫ്രെഡി മെര്‍ക്കുറിയായി ആദ്യ ഓസ്കര്‍ പുരസ്കാരം നേടിയതിനു പിന്നാലെയാണ് മികച്ച നടന്‍ ബോണ്ടിനെതിരെ നേര്‍ക്കുനേര്‍ വരുന്നത് . 

മിസ്റ്റര്‍ റോബോട്ട് എന്ന ഹിറ്റ് ടെലിവന്‍ഷന്‍ ‍പരമ്പരയുടെ ചിത്രീകരണത്തിരക്കിലാണ് മാലെക് . മിസ്റ്റര്‍ റോബോട്ടിനൊപ്പം തന്നെയായിരിക്കും ബോണ്ടിന്റെയും ചിത്രീകരണം. റാള്‍ഫ് ഫിന്നെസ്, ബെന്‍ വിഷോ, നവോമി ഹാരിസ് എന്നിവരും ചിത്രത്തില്‍ വേഷമിടും .

ബിഗ് സ്ക്രീനില്‍ ബോണ്ടിന്റെ 25ാം വരവിന് സവിശേഷതകള്‍ ഒരുപാടുണ്ട്. ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ സംവിധാകയന്‍ ഒരുക്കുന്ന ബോണ്ട് ചിത്രമാണ് അണിയറയില്‍ തയ്യാറെടുക്കുന്നത് . അമേരിക്കകാന്‍ കാരി ജോജി ഫുഖുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഷാറ്റര്‍ഹാന്‍ഡ് എന്നായിരിക്കും ചിത്രത്തിന്റെ പേരെന്ന വാര്‍ത്തയോട് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. അഞ്ചാം തവണ ജെയിംസ് ബോണ്ടായി വേഷമിടുന്ന ഡാനിയല്‍ ക്രെയിഗ് ചിത്രത്തോടെ ബോണ്ട് കഥാപാത്രത്തോട് വിടപറയും. അടുത്ത വര്‍ഷം  ഏപ്രിലില്‍ ജെയിംസ് ബോണ്ട് തിയറ്ററുകളിലെത്തും. 

MORE IN ENTERTAINMENT
SHOW MORE