ഒരു കുടുംബത്തിലെ 23പേർ; "നീർമിഴിപ്പീലികൾ" ഏഷ്യൻ ബുക്സ് ഓഫ് റെക്കോർഡ്സിൽ

short-film
SHARE

ഒരു കുടുംബത്തിലെ അംഗങ്ങൾ മാത്രം അഭിനയിച്ച ഹ്രസ്വ ചിത്രം "നീർമിഴിപ്പീലികൾ" ഏഷ്യൻ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. മെഡിമിക്സ് ഗ്രൂപ്പിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച്, സ്ഥാപകൻ വി.പി.സിദ്ധന് സമർപ്പണമായാണ് ചിത്രം ഒരുക്കിയത്.

മെഡിമിക്സ് കുടുംബത്തിലെ ഇരുപത്തിമൂന്ന് പേരാണ് നിർമിഴിപ്പീലികളിൽ അഭിനയിച്ചിരിക്കുന്നത്. ശബ്ദം നൽകിയതും അവർ തന്നെ. എവിഎ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിൽ എ.വി.അനൂപ്, മകൾ പ്രതീക്ഷ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ. ലഹരിക്കെതിരായുള്ള ബോധവത്കരണം കൂടിയാണ് ചിത്രം. 

ചെന്നൈ സാലിഗ്രാമം പ്രസാദ് തിയറ്ററിൽ നടന്ന പ്രിവ്യൂ ആസ്വദിക്കാൻ നൂറുകണക്കിനാളുകളാണ് എത്തിയത്തുടർന്ന് നടന്ന ചടങ്ങിൽ ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡ് സംഘം സർട്ടിഫിക്കറ്റ് കൈമാറി. എവിഎ പ്രൊഡക്ഷൻസിന്റെ വിശ്വഗുരു എന്ന ചിത്രം നേരത്തെ ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE