നവ്യയുടെ സൂംബ ഡാന്‍സ് വൈറല്‍; സൗന്ദര്യ രഹസ്യമെന്ന് ആരാധകർ; വിഡിയോ

navya-zumba-dance
SHARE

മലയാളികളുടെ പ്രിയ നായികയാണ് നവ്യ നായർ. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും നവ്യയോട് പ്രേക്ഷകരുടെ സ്നേഹത്തിനു കുറവൊന്നും വന്നിട്ടില്ല. സമൂഹമാധ്യമങ്ങളിലുടെ നവ്യ ഇപ്പോഴും സജീവമാണ്.

ഏറ്റവുമൊടുവിൽ നവ്യയുടെ സുംബാ ഡാൻസ് ദൃശ്യങ്ങളാണ് തരംഗമാകുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവമായി താരം തന്നെയാണ് വിഡിയോ പങ്കുവച്ചത്. നവ്യയുടെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം സൂംബയാണോ എന്നാണ് വിഡിയോക്ക് കീഴെ കമന്റായി ആരാധകർ ചോദിക്കുന്നത്. ഫിറ്റ്നസ് നിലനിർത്താനുള്ള നവ്യയുടെ ശ്രമങ്ങളെ ആരാധകർ കയ്യടിച്ച് സ്വീകരിക്കുന്നുണ്ട്. മോഡേൺ ലുക്കിലുള്ള ചിത്രങ്ങളും നവ്യ അടുത്തിടെ പങ്കുവച്ചിരുന്നു. വൻവരവേൽപ്പാണ് ഈ ചിത്രങ്ങള്‍ക്കു ലഭിച്ചത്. 

10 ഇയർ ചലഞ്ചിന്റെ ഭാഗമായി താരം പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും നവ്യയ്ക്കു മാറ്റമൊന്നുമില്ലെന്നും ഇനിയും സൂപ്പർതാരങ്ങളുെട നായികയായി അഭിനയിക്കാമെന്നും ആരാധകർ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE