അവഞ്ചേഴ്സ് 4 : എന്‍ഡ് ഗെയിമിന്റെ ട്രെയിലര്‍ പുറത്ത്; ആരാധകത്തിരക്ക്

avetures
SHARE

ലോകമെമ്പാടും പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം അവഞ്ചേഴ്സ് 4 : എന്‍ഡ് ഗെയിമിന്റെ ട്രെയിലര്‍ പുറത്ത് . അയണ്‍മാന്റെ ശബ്ദവിവരണത്തിലുള്ള  ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം  ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

 മാര്‍വെല്‍ കോമിക്സിന്റെ ബ്രഹ്മാണ്ഡചിത്രമാണ് അവഞ്ചേഴ്സ് 4: എന്‍ഡ് ഗെയിം.  സര്‍വശക്തനായ താനോസിനെ നേരിടാന്‍ ഒരുങ്ങുകയാണ്  അവഞ്ചേഴ്സ്. ഇതിനായി പുതിയ വേഷത്തിലാണ് അവഞ്ചേഴ്സപ്പട,  എന്‍ഡ് ഗെയിമില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. 

ബഹിരാകാശത്ത്  അകപ്പെട്ടുപോയ അയണ്‍മാനെ  തിരികെ ഭൂമിയിലെത്തിക്കുന്നതും ട്രെയിലറിലുണ്ട്. അവഞ്ചേഴ്സിലെ പുതിയ അംഗം ക്യാപ്റ്റന്‍ മാര്‍വെലും സിനിമയുടെ  ഭാഗമാകുന്നു

ഏപ്രില്‍ 26നാണ്  ചിത്രം തീയറ്റുകളിലെത്തുന്നത് 

MORE IN ENTERTAINMENT
SHOW MORE