നടിയുടെ ഫോണ്‍ നമ്പറിനായി യുവാവിന്റെ ‘നമ്പർ’; അതേ നാണയത്തിൽ തിരിച്ചടി; വൈറൽ

rashmi-gautam-actress
SHARE

സുഹൃത്തുക്കളുമായി പന്തയം വച്ച് ഇഷ്ടപ്പെട്ട നായികയെ വളയ്ക്കാൻ നമ്പറിടുന്ന മുകേഷ് കഥാപാത്രങ്ങളെ ഓർമ്മയില്ലേ. ഇത്തരത്തിൽ നടിയെ വീഴ്ത്താൻ നമ്പറിട്ട ഒരു യുവാവിന് നടിയും അവതാരികയുമായി രശ്മി ഗൗതം നല്‍കിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പിആര്‍ മാനേജ്‌മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ ട്വിറ്ററിലൂടെ യുവാവ് ശ്രമിച്ചത്. 

ഹേയ്, രശ്മി ! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. നിങ്ങളുടെ അച്ഛന്റെ ഫോൺ നമ്പർ എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു, അതൊന്ന് ഇൻബോക്സ് ചെയ്യാമോ–ഇങ്ങനെയായിരുന്നു സന്ദേശം. തനിക്ക് 12 വയസുളളപ്പോൾ തന്നെ അച്ഛൻ മരിച്ചു പോയെന്നും നിങ്ങള്‍ക്ക് അങ്ങനെയൊരു നമ്പര്‍ തരാന്‍ ഒരുവഴിയും കാണുന്നില്ലെന്നും നടി പറഞ്ഞു. ഇനിയെങ്കിലും ഈ നമ്പറുമായി ആളുകളെ പറ്റിക്കുന്നത് നിര്‍ത്തൂവെന്നും നടി മറുപടി നൽകി. 

സിനിമാമോഹവുമായി എത്തുന്ന പെണ്‍കുട്ടികളെ വശീകരിക്കാനുളള പുതിയ തന്ത്രങ്ങളാണ് ഇതെന്നും ഇതൊക്കെയാണ് ഇന്‍ഡസ്ട്രിക്ക് നാണക്കേടായി മാറുന്നതെന്നും നടി തിരിച്ചടിച്ചു. യുവാവിന്റെ സ്വകാര്യ സന്ദേശങ്ങൾ പരസ്യമായതോടെ നിരവധിയാളുകളാണ് ഇയാൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

MORE IN ENTERTAINMENT
SHOW MORE