ആ വാക്കുകൾ നൽകിയ പ്രചോദനം ചെറുതല്ല; ശത്രുഘ്നൻ സിൻഹക്ക് നന്ദി പറഞ്ഞ് പ്രിയ

sinha-priya-13-03
SHARE

പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്ത ക്യാംപസ് ചിത്രം ഒരു അ‍ഡാർ ലൗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. റിലീസിന് പിന്നാലെ പ്രിയ വാര്യർക്കെതിരെ ഒമർ ലുലുവും ചിത്രത്തിലെ നായികമാരിൽ ഒരാളായെത്തിയ നൂറിൻ ഷെരീഫും വിമർശനമുന്നയിച്ചിരുന്നു. വിവാദങ്ങൾക്കിടെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പ്രിയ. 

ഒരുവശത്ത് പ്രിയക്കെതിരെ വിമർശനങ്ങളുയരുമ്പോൾ മറുവശത്ത് ആസ്വാസവാക്കുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടനും എംപിയുമായ ശത്രുഘ്നൻ സിൻഹ. പ്രിയ ഒരിക്കൽ സൂപ്പർ താരമാകുമെന്ന സിൻഹയുടെ വാക്കുകൾ വലിയ വാർത്തയായിരുന്നു. 

ഇപ്പോഴിതാ സിൻഹക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് പ്രിയ. ഇതിലും കൂടുതൽ പ്രചോദനം നൽകുന്ന വാക്കുകൾ വേറെയില്ലെന്ന് പ്രിയ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. 

അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ശ്രീദേവി ബംഗ്ലാവ് എന്ന ആരോപണത്തെത്തുടർന്ന് ചിത്രം വിവാദത്തിൽപ്പെട്ടിരുന്നു. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീദേവിയുടെ ഭർത്താവ്  വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാദങ്ങളിൽ കഴമ്പില്ലെന്നും സിനിമ പുറത്തിറങ്ങിയ ശേഷം പ്രേക്ഷകർക്ക് സത്യാവസ്ഥ മനസ്സിലാക്കാമെന്നുമുള്ള നിലപാടിലാണ് സംവിധായകൻ. 

അടുത്തിടെ ഒരു ചാനൽ അഭിമുഖത്തിൽ ഒമർ ലുലുവും നൂറിനും പ്രിയക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിനെതിരെ വിശദീകരണവുമായി പ്രിയ രംഗത്തുവരികയും ചെയ്തിരുന്നു. 

MORE IN ENTERTAINMENT
SHOW MORE