അർജുനുമായുള്ള വിവാഹം ഏപ്രിലിലോ? ഒടുവിൽ മൗനം വെടിഞ്ഞ് മലൈക

malaika-arora-arjun-kapoor
SHARE

ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും മലൈക അറോറയും വിവാഹിതരാകുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകുറച്ചായി. അടുത്തിടെ ഇരുവരുടെയും ചർച്ച് വെഡ്ഡിംഗ് ആയിരിക്കുമെന്ന വാർത്തകൾ വന്നു. 

വാര്‍ത്തകളോടോ ഗോസിപ്പുകളോടോ പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ അനുപമ ചോപ്രക്ക് നൽകിയ അഭിമുഖത്തിൽ അർജുനുമായി ചേർത്ത് പ്രചരിക്കുന്ന വാർ‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് മലൈക. ചർച്ച് വെഡ്ഡിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ; ''ഇല്ല. എല്ലാം മാധ്യമസൃഷ്ടിയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കാണ്''.

ണയത്തിന് രണ്ടാമതൊരവസരം നൽകുമോയെന്ന ചോദ്യത്തിനും മലൈകയ്ക്ക് കൃത്യമായ മറുപടിയുണ്ട്. ' നമുക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന ആളുകളെ കണ്ടെത്താനും പ്രണയിക്കാനും അങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും എന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെ നിങ്ങൾ ചെയ്തെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്. ഇനി നിങ്ങൾ അങ്ങനെ ചെയ്യാൻ പോവുകയാണെങ്കിൽ ആ സെക്കൻഡ് ചാൻസിൽ സന്തോഷത്തോടെയിരിക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകട്ടെ'. 

നേരത്ത വിവാഹമോചനത്തെക്കുറിച്ചും മകന്റെ പ്രതികരണത്തെക്കുറിച്ചുമെല്ലാം കരീന കപൂറിന് നല്‍കിയ അഭിമുഖത്തിൽ മലൈക വെളിപ്പെടുത്തിയിരുന്നു. 1998 ലാണ് മലൈകയും അർബാസും വിവാഹിതരാകുന്നത്. 2016 മാർച്ചിലാണ് ഇരുവരും വേർപിരിയുകയും കഴിഞ്ഞ വർഷം മെയിൽ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. അർബാസ് ജോർജിയ ആൻഡ്രിയാനി എന്ന യുവതിയുമായി പ്രണയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

MORE IN ENTERTAINMENT
SHOW MORE