ഡയലോഗുമായി ദിലീഷ് പോത്തനും; കുമ്പളങ്ങിയിലെ സിമി പിറന്നത് ഇങ്ങനെ: വിഡിയോ

kumbalangi-simi-grooming-14
SHARE

കുമ്പളങ്ങി നൈറ്റ്സ് കണ്ടവരാരും മറക്കില്ല, ബേബിമോളുടെ ചേച്ചിയായെത്തിയ സിമിയെ. ഫഹദ് അവതരിപ്പിച്ച ഷമ്മിയുടെ ഭാര്യയായും ബേബി മോളുടെ ചേച്ചിയായും തകർപ്പൻ പ്രകടനമാണ് ഗ്രേസ് ആന്റണി കാഴ്ച വെച്ചത്. 

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ്സാണ് സിമിയുടെ ആദ്യചിത്രം. സിമിയായി മാറാനുള്ള ഗ്രേസിന്റെ ഓഡിഷൻ വിഡിയോ ആണ് ഇപ്പോൾ സിനിമാസ്വാദകർ ചർച്ച ചെയ്യുന്നത്. മൂന്ന് റൗണ്ട് നീണ്ട ഓഡിഷൻ റൗണ്ട് ആണ് വിഡിയോയിൽ ഉള്ളത്. 

ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ട വിഡിയോയില്‍ ഗ്രേസിനൊപ്പം ഡയലോഗ് പറയുന്ന ദിലീഷ് പോത്തനെ കാണാം. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിലെ ഗ്രേസിന്റെ അഭിനയപ്രകടനത്തിനൊടുവിൽ എല്ലാം കയ്യടിച്ചു. അങ്ങനെ ഗ്രേസ് സിമിയായി. 

വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE