തൈമൂറിന്റെ ആയയുടെ മാസശമ്പളം ഒന്നരലക്ഷമോ? മറുപടിയുമായി കരീന

kareena-thaimur-13-03
SHARE

സെയ്ഫ് അലി ഖാനെപ്പോലെയും കരീന കപൂറിനെപ്പോലെയും തന്നെ മകൻ തൈമൂർ അലി ഖാനും ആരാധരേറെയാണ്. തൈമൂറിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. 

അടുത്തിടെ തൈമൂറിനെ പരിചരിക്കുന്ന ആയയുടെ ശമ്പളത്തെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒന്നരലക്ഷം രൂപയാണ് ആയയുടെ ഒരുമാസത്തെ ശമ്പളമെന്നായിരുന്നു വാർത്തകൾ. ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് കരീന. 

എങ്ങനെയാണ് ഞങ്ങളുടെ വീട്ടിലെ കാര്യം മറ്റുള്ളവർ അറിയുന്നത് എന്നും എന്റെ കുഞ്ഞ് സന്തോഷത്തോടെയും സുഖത്തോടെയും ഇരിക്കുന്നതിന് വിലയിടാൻ കഴിയുമോയെന്നും കരീന ചോദിക്കുന്നു. തൈമൂർ സംതൃപ്തനെങ്കിൽ ആയയുടെ ശമ്പളത്തെക്കുറിച്ച് മറ്റുള്ളവർ ചിന്തിക്കുന്നത് എന്തിനാണെന്നും കരീന ചോദിക്കുന്നു. 

ഞാൻ കാർക്കശ്യക്കാരിയാണെന്നും അഹങ്കാരിയാണെന്നും ചിലർ പരിഹസിക്കാറുണ്ട്. അഹങ്കാരത്തോടെ ഒരിക്കലും പെരുമാറിയിട്ടില്ല. എനിക്കും ഒരു കുടുംബമുണ്ട്. സ്വകാര്യതയുണ്ട്. അത് മാനിക്കാത്തവരാണ് മോശം കാര്യങ്ങൾ പറയുന്നതെന്നും അതൊന്നും ഗൗനിക്കുന്നില്ലെന്നും കരീന പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE