കാത്തിരിപ്പ് നീളും; ഷെര്‍ലക് ഹോംസിന്റെ മൂന്നാം വരവ് 2021 മാത്രം

sherlock-homles
SHARE

ഷെര്‍ലക് ഹോംസിന്റെ മൂന്നാം വരവിനായി 2021 വരെ കാത്തിരിക്കണം . അടുത്തവര്‍ഷം ക്രിസ്മസിനാണ് ചിത്രം  റിലീസ് ചെയ്യാനിരുന്നത്.  ഷെര്‍ലക് ഹോംസ് പരമ്പരയിലെ അവസാന ചിത്രമായിരിക്കുമെന്നാണ് സൂചന.

റോബര്‍ട്ട് ഡൗണി ജൂനിയറും ജൂഡ് ലോയും  ഷെര്‍ലക് ഹോംസും ഡോക്ടര്‍ ജോണ്‍ വാട്സനുമായെത്തിയ ഡിക്റ്ററ്റീവ് ത്രില്ലറിന്റെ  മൂന്നാം ഭാഗം അടുത്തവര്‍ഷം ക്രിസ്മസിന് തിയറ്ററില്‍ കാണാമെന്ന പ്രതീക്ഷയിലായിരുന്നു ഷെര്‍ലക് ആരാധകര്‍ . എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ബേക്കര്‍ സ്ട്രീറ്റില്‍ നിന്നുള്ള ഹോംസിന്റെ വിശേഷങ്ങള്‍ക്കായി ഒരു വര്‍ഷം കൂടി കാത്തിരിക്കണമെന്ന് നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്സ് പറയുന്നത്. കൃത്യം പത്തുവര്‍ഷം മുമ്പാണ് ഷെര്‍ലക് ഹോംസ് എ ഗെയിം ഓഫ് ഷാഡോസ് പുറത്തിറങ്ങിയത് 

ആദ്യ രണ്ടുഭാഗങ്ങളും സംവിധാന ചെയ്ത ഗൈ റിച്ചിയാണ് റിലീസിന് തയ്യാറെടുക്കുന്ന വില്‍ സ്മിത് ചിത്രം അലാദിന്‍ ഒരുക്കുന്നത്.  മൂന്നാം ഭാഗവും സംവിധാനം ചെയ്യാന്‍ റിച്ചിയെത്തുമോ എന്നും വ്യകതതയില്ല.  ജാറഡ് ഹാരിസാണ് പ്രഫസര്‍ മോറിയാര്‍ട്ടിയായി വേഷമിട്ടിരിക്കുന്നത് . 2021 ക്രിസ്മസ് അവധിക്കായിരിക്കും ഹോംസും വാട്സനും വീണ്ടുമെത്തുക .

MORE IN ENTERTAINMENT
SHOW MORE