വാര്‍ക്കപ്പണിക്ക് പൊയ്ക്കൂടെയെന്ന് വിമർശകൻ; ചുട്ട മറുപടിയുമായി സീരിയൽ താരം

serial-actor-anoop
SHARE

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനൂപ് കൃഷ്ണൻ. സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചയാള്‍ക്ക് പണി കൊടുത്തതിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറയുന്നത്. അനൂപ് അഭിനയിക്കുന്ന സീരിയലിനെയും കഥാപാത്രത്തെയും രൂക്ഷമായി വിമർശിച്ചു കൊണ്ട് അശ്ലീല പ്രയോഗം നടത്തിയ ആളുടെ സന്ദേശം അനൂപ് പരസ്യമാക്കുകയായിരുന്നു. 

അനീഷ് കൊല്ലം എന്നൊരാൾ ഫെയ്സ്ബുക്കിലൂടെ അനൂപിന് സ്വകാര്യ സന്ദേശം അയക്കുകയായിരുന്നു. വാര്‍ക്കപ്പണിക്കോ മറ്റോ പൊയ്ക്കൂടെയെന്നു ചോദിച്ചു കൊണ്ടുള്ള അശ്ലീല പ്രയോഗങ്ങളോടെയുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പരസ്യമായി പോസ്റ്റ് ചെയ്തു കൊണ്ടാണ് അനൂപ് വിമര്‍ശകന് മറുപടി നല്‍കിയിരിക്കുന്നത്.

ടിവി റിമോർട്ട് കയ്യിലുണ്ടെങ്കിൽ ചാനൽ മാറ്റി കൂടെയെന്നും അനൂപ് ചോദിക്കുന്നു. ഇത്തരം ചോദ്യങ്ങൾ പേജിലും പ്രൈഫലിലുമൊക്കെ കയറി ചോദിക്കുന്നവർക്ക് എന്ത് മറുപടിയാണ് നൽകേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും അനൂപ് പറയുന്നു. അമ്മമരത്തണൽ എന്ന മലയാള സിനിമയിലും ഇഷ്ടി എന്ന സംസ്കൃത സിനിമയിലും വേഷമിട്ടിട്ടുണ്ട് അനൂപ്.  47ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ജി പ്രഭ സംവിധാനം ചെയ്ത ഇഷ്ടി.

MORE IN ENTERTAINMENT
SHOW MORE