കറുത്ത പെണ്ണ് വെളുത്തുപോയി; സനയുടെ പാട്ടിന് ട്രോൾ; ചിരി

sana-moithutty
SHARE

ഹിറ്റ് പാട്ടുകൾക്ക് പുതിയ വേർഷനൊരുക്കി അതും ഹിറ്റാക്കാറുണ്ട് സന മൊയ്തൂട്ടി. ഏറ്റവുമൊടുവിലെത്തിയത് തേൻമാവ് കൊമ്പത്ത് എന്ന ചിത്രത്തിലെ കറുത്ത പെണ്ണേ എന്ന ഗാനത്തിന് കവർ വേര്‍ഷനുമായാണ്. 

ഗാനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. റാപ് വേർഷൻ നന്നായി ആസ്വദിച്ചെന്ന് ചിലർ പറയുമ്പോൾ 'ഒരു ക്ലാസിക് ഗാനത്തെ നശിപ്പിച്ചു' എന്ന് വിമർശകർ പറയുന്നു. വർണവിവേചനം ഇപ്പോഴും സമൂഹത്തിലുണ്ടെന്നും, നിറത്തിന്റെ പേരിൽ ആരെയും മാറ്റി നിർത്തരുതെന്ന സന്ദേശവുമായാണ് ഗാനം എത്തിയത്. ഒരു പെണ്ണുകാണലുമായി ബന്ധപ്പെട്ടുള്ള വാട്സ് ആപ്പ് ചാറ്റിലൂടെയാണ് ഗാനം തുടങ്ങുന്നത്. 

ഈ ഗാനം ഇപ്പോൾ ട്രോളർമാരെയും ആകർഷിച്ചിരിക്കുന്നു. . ഈ ഗാനത്തെ കൊന്നു, കേസെടുക്കണം തുടങ്ങി സിനിമാരംഗങ്ങൾ ഉൾപ്പെടുത്തിയുള്ള ട്രോളും ഇപ്പോൾ വൈറലായിരിക്കുകയാണ്. 

മുൻപും നിരവധി മലയാളം സിനിമ ഗാനങ്ങള്‍ക്ക് സന കവർ വിഡിയോകൾ ചെയ്തിട്ടുണ്ട്. അവ ഹിറ്റായിട്ടുമുണ്ട്. 

MORE IN ENTERTAINMENT
SHOW MORE