റിമി ആന്റിയും കിയാരയും; കളിചിരി വിഡിയോ വൈറൽ; കുഞ്ഞുതാരത്തിന് കയ്യടി

rimy-tomy-kiyara
SHARE

റിമി ടോമിയും സഹോദരൻറെ മകൾ കിയാരയുടെയും വിഡിയോകളും ചിത്രങ്ങളും മുന്‍പും വൈറലായിട്ടുണ്ട്.  ഒരു ക്യൂട്ട് വിഡിയോയുമായാണ് റിമി ആന്റിയും കിയാരയും ഇത്തവണ എത്തിയിരിക്കുന്നത്. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടേയും നടി മുക്തയുടേയും മകളാണ് കിയാര. 

റിമിക്കൊപ്പം കളിചിരികളും നിഷ്കളങ്ക വർത്തമാനവുമായി കാറിൽ സഞ്ചരിക്കുന്ന കിയാരയാണ് ഇത്തവണ കാഴ്ചക്കാരുടെ പ്രിയം നേടുന്നത്. റിമി വാത്സല്യത്തോടെ കിയാരയ്ക്ക് മുത്തം കൊടുക്കുന്നതും ലാളിക്കുന്നതും വിഡിയോയിൽ കാണാം. ഈ ക്യൂട്ട് വിഡിയോ ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തു കഴിഞ്ഞു. കൺമണിയെന്ന് സ്നേഹപൂർവ്വം വിളിക്കുന്ന കിയാര റിമിയ്ക്ക് സ്വന്തം മകളെപ്പോലെയാണ്. 

മുൻപ്  ''മേലേ മാനത്തെ ഈശോയേ..ഒന്നു വരാമോ ഈശോയേ..." എന്ന ഭക്തിഗാനം പാടി കിയാര താരമായിരുന്നു. അന്ന് റിമി ടോമിയെപ്പോലും അമ്പരപ്പിച്ചിരുന്നു കിയാര. 

MORE IN ENTERTAINMENT
SHOW MORE