ശ്രീദേവി ബംഗ്ലാവിൽ ഗ്ലാമറസായി പ്രിയ വാര്യർ; ചിത്രങ്ങൾ വൈറൽ

priya-prakash-varrier-sreedevi-bunglow
SHARE

ഒറ്റ സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് പ്രിയ വാര്യർ. വിവാദങ്ങൾ പ്രിയയെ വിട്ടൊഴിയുന്ന ലക്ഷണം ഇല്ലാതാനും. ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റി ലഭിക്കാൻ പ്രിയ കാരണമായെന്ന് സംവിധായകനും സമൂഹമാധ്യമങ്ങളും തുറന്നു പറഞ്ഞത് വിവാദങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. 

priya-prakash-varrier
actress-priya
actress-priya-bollywood

ഈ വർഷം തുടക്കത്തിൽ തന്നെ ബോളിവുഡിൽ ഏറെ വിവാദങ്ങൾക്കു തുടക്കം കുറിച്ച ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ഹിന്ദി ചിത്രം പൂർണമായും ലണ്ടനിൽ ചിത്രീകരിച്ചിരിക്കുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ആദ്യ ടീസർ തരംഗമാകുക മാത്രമല്ല വിവാദമാകുകയും ചെയ്തു. ശ്രീദേവി ബംഗ്ലാവിനെതിരെ നടി ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ രംഗത്തു വന്നതാണ് ബോളിവുഡിൽ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നും നടിയുടെ മരണവുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ ട്രെയിലറിൽ ഉണ്ടെന്ന സംശയവും ഇതിനു കാരണമാകുകയും ചെയ്തു. 

priya-varrier
actress-priya-varrier
priya-praksh

എന്നാൽ ശ്രീദേവിയുടെ കഥയല്ലെന്നും ദേശീയ അവാർഡ് നേടിയ നടിയുടെ കഥയാണ് സിനിമയെന്നതായിരുന്നു സംവിധായകന്റെ വിശദീകരണം. 70 കോടി ബജറ്റിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ അതീവ ഗ്ലാമറസായിട്ടായിരുന്നു പ്രിയ പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രത്തിന്റെതായി പുറത്തു വന്ന ലൊക്കേഷൻ ചിത്രങ്ങളിലും ഗ്ലാമർ പരിവേഷമാണ് താരത്തിന്. ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു.

MORE IN ENTERTAINMENT
SHOW MORE