മാധവനൊപ്പം ഷാറൂഖും സൂര്യയും; നമ്പി നാരായണനാകുന്ന മേക്കോവര്‍ വിഡിയോ പുറത്ത്

madhavan-sharukh
SHARE

നമ്പിനാരായണന്റെ ജീവിതകഥ പറയുന്ന‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. ചിത്രത്തിൽ മാധവനൊപ്പം അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുവെന്നതാണ് പുതിയ വിശേഷം. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ഷാരൂഖും തമിഴിൽ അതേ റോളിൽ സൂര്യയും എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം മുൻപേ തന്നെ സൂര്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതും വാർത്തകളെ സാധൂകരിക്കുന്നു.ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായാണ് ഐഎസ്ആർഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ കഥ സിനിമയാകുന്നത്. ചാരക്കേസിൽ പ്രതിയായി മുദ്രക്കുത്തപ്പെട്ട നമ്പി നാരായണന് വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് നീതി ലഭിച്ചത്. നമ്പി നാരായണന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രമാകും ‘റോക്കെറ്ററി: ദ നമ്പി എഫക്റ്റ്’.

വൻ മേക്കോവറിലാണ് ചിത്രത്തിൽ മാധവൻ. കഥാപാത്രത്തിനായുള്ള മാധവന്റെ ഗെറ്റപ്പ് ചെയ്ഞ്ചിന്റെ വിഡിയോ ഇതിനോടകം വൈറലാണ്. രണ്ടുവർഷമെടുത്താണ് നമ്പി നാരായണൻ എന്ന കഥാപാത്രത്തെ താൻ മനസ്സിലാക്കിയതെങ്കിൽ ആ ലുക്ക് അതുപോലെ ലഭിക്കാനായി 14 മണിക്കൂറോളമാണ് മേക്കപ്പിനായി ചെലവഴിക്കുന്നത് എന്നാണ് മാധവൻ പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ മാധവൻ ബോഡി സെറ്റ് ചെയ്യാനായി ഇപ്പോൾ വിദേശത്താണ്. ഏപ്രിലിനു ശേഷം രണ്ടാം ഷെഡ്യൂൾ ആരംഭിക്കും.

MORE IN ENTERTAINMENT
SHOW MORE