ശ്രീനിവാസന്‍ വേലക്കാരനെന്ന് കരുതി; കുറ്റബോധവും സങ്കടവും’: ആ സീനിന്റെ കഥ: അഭിമുഖം

aloor-elsy4
SHARE

'ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ' എന്ന ഒറ്റച്ചോദ്യത്തിലൂടെ മലയാള സിനിമയുടെ ചിരിച്ചുമരില്‍ എക്കാലവും തിളങ്ങി നില്‍ക്കുന്ന ആളൂർ എൽസി എന്ന നടി സിനിമാലോകത്തേക്ക് തിരിച്ചുവരികയാണ്. വീട്ടിലെ പ്രാരാബ്ധങ്ങളും അവസരങ്ങള്‍ ഇല്ലാത്തതുമാണ് എല്‍സിയെ തിരശ്ശീലയില്‍ നിന്നും അകറ്റിയത്. പട്ടണപ്രവശം എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചുമെല്ലാം എൽസി മനോരമന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു. 

‘അന്ന് പട്ടണപ്രവശത്തിൽ കൂടെ അഭിനയിച്ച ശ്രീനിവാസനെ കണ്ടിട്ട് മനസിലായില്ല. വലിയ ഒരു വീട്ടിലായിരുന്നു ഷൂട്ടിങ്. അവിടെ ഒരുപാടു വേലക്കാരുണ്ടാകും. അതിലൊരാളാണ് തന്നോടൊപ്പം അഭിനയിക്കുന്നതെന്നാണ് കരുതിയത്. പിന്നീടാണ് ശ്രീനിവാസനാണെന്ന് അറിഞ്ഞത്. അതിനുശേഷം അദ്ദേഹത്തെ കണ്ടിട്ടില്ല. ഇത്രയും വലിയൊരു നടനെ തിരിച്ചറിയാതെ പോയതിന്റെ സങ്കടം ഇന്നുമുണ്ട്. 

കുറ്റബോധം കൊണ്ട്  അതിനുശേഷം അദ്ദേഹത്തിന്റെ സിനിമകൾ എപ്പോൾ തീയറ്ററിൽ വന്നാലും ഒാടിപ്പോയി കാണും. ഇന്നും ഏറ്റവും വലിയ ആഗ്രഹം ശ്രീനിവാസനോടൊപ്പം അഭിനയിക്കണമെന്നതാണ്. ഇൗശ്വരൻ അനുഗ്രഹിച്ചാൽ നടക്കുമെന്ന് വിചാരിക്കുന്നു– എല്‍സി പറയുന്നു. 

സത്യൻ അന്തിക്കാട് സാറും വലിയ സംവിധായകനാണെന്നൊന്നും അറിയില്ലായിരുന്നു. ഐവി ശശി, ഫാസിൽ, ഭരതൻ, പദ്മരാജൻ എന്നിവരെയൊക്കെയേ അറിയൂ. അതിനുശേഷം ഇന്നാണ് പിന്നെ സത്യൻ സാറിനെ വിളിക്കുന്നത്. വാർത്തകൾ ഒക്കെ കണ്ടിരുന്നു അദ്ദേഹം. പുതിയ സിനിമയെടുക്കുമ്പോൾ വിളിക്കാമെന്ന് സാർ പറഞ്ഞിട്ടുണ്ട്. 

അന്ന് സീനെടുത്ത് കുറച്ചുകഴിഞ്ഞപ്പോൾ എല്ലാവരും ചിരിക്കുന്നുണ്ട്, സത്യൻസാറും പാർവതിയും എല്ലാരും ചിരിക്കുന്നു. അപ്പോ എനിക്കു തോന്നി ഞാൻ ചെയ്തതിൽ എന്തോ കുഴപ്പുമുണ്ടെന്ന്. പിന്നീടാണ് ശ്രീനിവാസൻ എന്ന ആർട്ടിസാറ്റാണെന്ന് അറിയുന്നത്. മോഹൻലാൽ, മമ്മൂട്ടി, ശ്രീനിവാസൻ, സീമ എന്നിങ്ങനെയുള്ള നടീനടന്മാരൊക്കെ ഉണ്ടെന്നറിയാമെങ്കിലും അവരെയൊന്നും കണ്ടിട്ടില്ല. സിനിമയേ കണ്ടിട്ടില്ലെന്നു പറയാം, നടീനടന്മാരെകുറിച്ച് കേട്ടറിവേ ഉള്ളൂ അന്ന്.

നാടകത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ജില്ലാതലത്തിൽ നാടകത്തിൽ പുരസ്കാരം ലഭിച്ചതോടെയാണ് എല്ലാവരും അറിയുന്നത്. ശശിസാറിന്റെ നീലഗിരി എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് പട്ടണപ്രവേശത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. 

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബമായിരുന്നു എന്റേത്. അപ്പൻ കൊണ്ടുപോയി കാണിച്ച ആകെ ഒരു സിനിമ ജീസസ് ആണ്. അറുപതോളം സിനിമകൾ ചെയ്തിട്ടുണ്ട്. ഭർത്താവിനേയും കുടുംബത്തേയും ഒക്കെ നോക്കാൻ വേണ്ടിയാണ് സിനിമയിൽ ബ്രേക്കെടുത്തത്. വൃത്തം, ക എന്നിവയൊക്കെയാണ് ഇപ്പോൾ ചെയ്യുന്ന സിനിമകൾ. 

ഐവി ശിശിസാറ്‍ എല്ലാ സിനിമയിലും വേഷം തരുമായിരുന്നു. ഞാൻ സിനിമ ചെയ്താൽ നിനക്ക് പട്ടിണി കൂടാതെ റേഷൻ മേടിക്കാനുള്ള വേഷം തരാമെന്ന് ശശിസാർ പറയുമായിരുന്നു. പദ്മരാജൻ സാറും ഞാൻ ഗന്ധർവൻ സിനിമയിലും വേഷം തന്നിരുന്നു– എൽസി പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE