ബിജുവും ആസിഫും ഒരു കര പറ്റി; ഈ പടം ഹിറ്റായില്ലെങ്കിൽ എന്റെ കാര്യം പോക്കാ: വിഡിയോ

baiju-santhosh-kumar
SHARE

ബൈജു സന്തോഷ് കുമാർ എന്ന ബൈജു മലയാള സിനിമയ്ക്ക് ഒഴിച്ചു കൂട്ടാനാകാത്ത ഒരു ഘടകമായിരുന്നു 90 കളിൽ. 37 വർഷമായി മലയാള സിനിമയുടെ കൂടെ ബൈജുവുണ്ട്. എന്നാൽ ഇടക്കാലത്ത് ബൈജുവിനെ കാണാതായി. വിവാദങ്ങളിലും ബൈജുവിന്റെ പേര് ഉണ്ടായി. തോക്ക് കേസിലും പ്രതിയായി. മുരളി ഗോപി– അരുൺ കുമാർ ടീമിന്റെ ഈ അടുത്ത കാലത്ത് എന്ന ചിത്രമാണ് ബൈജുവിനെ വീണ്ടും ശ്രദ്ധേയനാക്കിയത്. വികടകുമാരൻ, പുത്തൻപണം, ഡ്രാമ തുടങ്ങിയ ചിത്രങ്ങൾ പഴയ ആ ഇമേജിനെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. 

നാദിർഷയുടെ മേരാ നാം ഷാജി എന്ന ചിത്രത്തിൽ വാനോളം പ്രതീക്ഷയർപ്പിക്കുകയാണ് ബൈജു. മൂന്നു ഷാജിമാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവർ ജന്റിൽമാൻ ഷാജി. ഇവരുടെ ചിരിക്കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും.

മേരാ നാം ഷാജിയിലെ വേഷം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിനെ കുറിച്ചുളള പ്രതീക്ഷകൾ ബൈജു തുറന്നു പറയുകയും ചെയ്തു. ഈ പടത്തിലെ സൂപ്പര‍താരം സംവിധായകൻ നാദിർഷയാണെന്നും ഈ സിനിമ സൂപ്പര്‍ ഹിറ്റ്‌ ആവേണ്ടത് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളത് എനിക്കാണെന്നും ബൈജു പറയുന്നു. കാരണം ബിജു മേനോനും ആസിഫ് അലിയും ഒരു കര പറ്റി.. ഇത് സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ…” 37 വർഷം മലയാള സിനിമിക്കൊപ്പം നിന്ന ബൈജുവിന്റെ പ്രതീക്ഷ. 

MORE IN ENTERTAINMENT
SHOW MORE