മോദിയുടെ ജീവിതം പറയാൻ മഞ്ഞിലൂടെ നടന്നു; കാലിന് പരുക്കേറ്റ് വിവേക് ഒബ്റോയി

vivek-modi-shoot
SHARE

തിരഞ്ഞെടുപ്പിന്റെ മേളത്തിനൊപ്പം വെള്ളിത്തിരയിലും രാഷ്ട്രീയമേളം നിറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അതിവേഗം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ കേരളത്തിലെ ട്രോളൻമാർ മുൻപ് പ്രവചിച്ച ഒരു കാര്യം സത്യമായിരിക്കുകയാണ്. മോദിയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളാണ് സിനിമയിൽ ഉള്ളത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് മോദിയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ മഞ്ഞിലൂടെ നടന്ന് താരത്തിന്റെ കാലിന് പരുക്കേറ്റു എന്നാണ് പുതിയ വാർത്ത.

മോദിയുടെ യൗവനവും ആദ്യകാല രാഷ്ട്രീയ ജീവിതവും ഉൾപ്പെടുന്ന രംഗങ്ങളാണ് ഇപ്പോൾ ഉത്തരഖണ്ഡിൽ ചിത്രീകരിക്കുന്നത്. പ്രധാന ലൊക്കേഷനുകളെല്ലാം ഉത്തര്‍കാശി ജില്ലയിലാണ്. ഗംഗാ ഘട്ടിലും കല്‍പ് കേദാര്‍ മന്ദിറിലും ധാരാളി ബസാറിലെ തൂക്കുപാലത്തിലുമൊക്കെ ചിത്രീകരണം പുരഗോമിക്കുകയാണ്. ഇതില്‍ ഗംഗാ ഘട്ടിലെ മഞ്ഞിലൂടെ മോദി ചെരുപ്പില്ലാതെ നടക്കുന്ന രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിവേക് ഒബ്‌റോയിക്ക് കാലിന് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന സൂചന.

MORE IN ENTERTAINMENT
SHOW MORE