അവസരം തട്ടിയെടുത്തില്ല; നൂറിന്റെ പിണക്കത്തിനു കാരണം ഇതാവാം; വെളിപ്പെടുത്തി പ്രിയ

omar-lulu-priya-noorin-22
SHARE

താൻ ആരുടെയും വേഷം തട്ടിയെടുത്തിട്ടില്ലെന്നും തനിക്കു വേണ്ടി തിരക്കഥ മാറ്റിയെഴുതിയിട്ടില്ലെന്നും പ്രിയ വാര്യർ. നൂറിനെ തരം താഴ്ത്താൻ യാതൊന്നും തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പ്രിയ വനിതക്കു നൽകിയ അഭിമുഖത്തിൽ പറയുന്നു.

സത്യങ്ങള്‍ തുറന്നു പറഞ്ഞാൽ പലരും വെള്ളം കുടിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. പ്രിയയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാനാഗ്രഹിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഒരു ചാനൽ പരിപാടിക്കിടെ നൂറിനും പ്രതികരിച്ചിരുന്നു. കണ്ണിറുക്കല്‍ ഹിറ്റായപ്പോള്‍ നായികാസ്ഥാനത്ത് നിന്ന് തന്നെ മാറ്റിയെന്നും അതില്‍ വിഷമം‌ ഉണ്ടെന്നും നൂറിൻ മുന്‍പ് മനോരമ ന്യൂസ്.കോമിനു നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു.

''മാണിക്യ മലരായ പൂവി എന്ന പാട്ടിറങ്ങിയ ശേഷമാണ് എനിക്ക് സിനിമയിൽ അമിത പ്രാധാന്യം നൽകിയതെന്ന ആരോപണങ്ങളിൽ അൽപം പോലും യാഥാർത്ഥ്യമില്ല. പാട്ട് റിലീസാകുന്നതിന് ഒരാഴ്ച മുൻപ് തന്നെ സിനിമയില്‍ എന്റെ റോൾ എന്തെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എല്ലാ ആർട്ടിസ്റ്റുകളേയും പോലെ എന്റെ പെർഫോമൻസ് കണ്ടിട്ടാണ് എനിക്ക് ഡയറക്ടർ സ്ക്രീൻ പ്രസൻസ് നൽകിയത്. അല്ലാതെ പാട്ടിറങ്ങിയ ശേഷം എനിക്ക് വേണ്ടി തിരക്കഥ പൊളിച്ചെഴുതിയിട്ടൊന്നുമില്ല. എനിക്കു വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടുമില്ല''- പ്രിയ പറയുന്നു.

''നൂറിനും ഞാനും തമ്മിൽ വലിയ പിണക്കത്തിലാണ് പ്രശ്നത്തിലാണ് എന്നൊക്കെയാണ് ജനസംസാരം. അതിൽ സത്യമൊന്നുമില്ല. പിന്നെ നൂറിൻ ഈ സിനിമയെ ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്രതീക്ഷ വച്ചിരുന്നു. എനിക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. ഇനി എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ തന്നെ അതായിരിക്കും കാരണം. ഞാനായിട്ട് ആരുടേയും അവസരങ്ങൾ തട്ടിയെടുത്തിട്ടില്ല. പിന്നെ സംവിധായകനുമായി എനിക്കൊരു പ്രശ്നവുമില്ല. അത്തരം വാർത്തകളും അടിസ്ഥാനരഹിതമാണ്''- പ്രിയ വാര്യർ കൂട്ടിച്ചേർത്തു.

പൂർണരൂപം:

https://www.vanitha.in/celluloid/movies/oru-adaar-love-controversy-priya-varrier-interview.html

MORE IN ENTERTAINMENT
SHOW MORE