സാരിയിൽ അതിസുന്ദരിയായി നയൻതാര; എന്റെ തങ്കമെന്ന് വിഘ്നേഷ്; ചിത്രങ്ങൾ

nayanthara-vignesh
SHARE

സാരിയിൽ അതിസുന്ദരിയായി തിളങ്ങി നയൻതാര. കാമുകനും  നടനുമായ വിഘ്നേഷ് ആണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്. വിശേഷദിവസങ്ങളിൽ നയൻസിന് സർപ്രൈസ് നൽകാറുള്ള വിശേഷ് മിക്ക പോസ്റ്റുകളിലും താരത്തെ എന്റെ തങ്കം എന്നാണ് വിശേഷിക്കാറ്. 

''ഏറെ നാളുകള്‍ക്കു ശേഷം എൻറെ തങ്കത്തിനൊപ്പം ഒരു ഡിന്നർ ഡേറ്റ്'' എന്ന അടിക്കുറിപ്പോടെയാണ് ഇത്തവണ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വനിതാദിനത്തിലും നയൻതാരക്ക് സർപ്രൈസുമായി വിഘ്നേഷ് എത്തിയിരുന്നു. 

MORE IN ENTERTAINMENT
SHOW MORE