വരുമാനത്തിൽ സൂപ്പർ ഹീറോ സിനിമകളെ കടത്തിവെട്ടി ക്യാപ്റ്റൻ മാർവൽ

captain-marvel
SHARE

സ്ത്രീകഥാപാത്രം പ്രധാനവേഷത്തിലെത്തുന്ന ചിത്രങ്ങളുടെ വരുമാനകണക്കില്‍ മുന്നിലെത്തിയ സൂപ്പര്‍ ഹീറോ ചിത്രമാണ് ക്യാപ്റ്റന്‍ മാര്‍വല്‍ . മാര്‍വല്‍ സ്റ്റുഡിയോയുടെ ആദ്യ വനിത സൂപ്പര്‍ ഹീറോയായ ക്യാപ്റ്റന്‍ മാര്‍വല്‍ ലോക സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ആറാമത്തെ ആദ്യദിന കളക്ഷനാണ് സ്വന്തമാക്കിയത് .  

പുരുഷ സൂപ്പര്‍ ഹീറോകള്‍ വാഴുന്ന മാര്‍വല്‍  ലോകത്തെ ആദ്യ അമാനുഷിക വനിത കഥാപാത്രമാണ് ക്യാപ്റ്റന്‍ മാര്‍വല്‍. ഓസ്കര്‍ പുരസ്കാര ജേതാവായ ബ്രീ ലാര്‍സനാണ്  ക്യാപ്റ്റന്‍ മാര്‍വലായി വേഷമിട്ടത്.  ബിഗ്  സ്ക്രീനിലെ ലിംഗസമത്വത്തിന്റെ പ്രതീകമായി അവതരിക്കപ്പെട്ട ക്യാപ്റ്റന്‍ മാര്‍വല്‍ കളക്ഷനിലും ഒട്ടും മോശമാക്കിയില്ല. 455 മില്യണ്‍ ഡോളറാണ് ആദ്യ ദിന കളക്ഷന്‍ . 

മാര്‍വല്‍ സിനിമകളുടെ വരുമാനക്കണക്കില്‍ ഏഴാമതാണ്  ഇപ്പോള്‍ ക്യാപ്റ്റന്‍ . ചൈന, ദക്ഷിണ കൊറിയ ബ്രസീല്‍ എന്നിവിടങ്ങളില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്  ബ്രീ ലാര്‍സന്റെ സൂപ്പര്‍ഹീറോ.

എതിരാളികളായ ഡിസി കോമിക്സില്‍ നിന്ന് ധൈര്യം സമ്പാദിച്ചാണ് മാര്‍വല്‍ വനിത സൂപ്പര്‍ ഹീറോയെ ബിഗ് സ്ക്രീനിലെത്തിച്ചത്. 

ഡിസിയും വാര്‍ണര്‍ ബ്രദേഴ്സും ചേര്‍ന്ന് നിര്‍മിച്ച വണ്ടര്‍ വുമണാണ് സ്ത്രീകളായ അമാനുഷിക കഥാപാത്രങ്ങള്‍ക്കും കോടികളുടെ സിനിമകച്ചവടം നടത്താനാകുമെന്ന് തെളിയിച്ചത് . സൂപ്പര്‍ ഹീറോകളെക്കുറിച്ചുള്ള മുന്‍വിധികള്‍ തകര്‍ക്കുന്ന രണ്ടാമത്തെ മാര്‍വല്‍ ചിത്രമാണ് ക്യാപ്റ്റന്‍ മാര്‍വല്‍ . സൂപ്പര്‍ ഹീറോകളിലെ ആദ്യ  കറുത്തവര്‍ഗക്കാരനായ ബ്ലാക് പാന്തറായിരുന്നു മാര്‍വലിന്റെ ആദ്യ പരീക്ഷണം .  

MORE IN ENTERTAINMENT
SHOW MORE