ശ്ലോകയെ കണ്ട് അമ്പരന്ന് ആകാശ്; കണ്ണുനിറഞ്ഞ് മുകേഷ് അംബാനി; വിഡിയോ

akash-ambani-sloka-12
SHARE

അത്യാഡംബര പൂർവ്വമായിരുന്നു മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകൻ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹം. ബ്ലൂ റോസ് ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക. മുംബൈയിലെ ബാന്ദ്രയിലുള്ള ജിയോ വേൾഡ് സെന്ററിലായിരുന്നു ചടങ്ങുകൾ. 

ആകാശിന്റെ ആഡംബരവിവാഹത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ജിയോ വേൾഡ് സെന്ററിൽ ഒരുക്കിയ പ്രൗഡഗംഭീരമായ വേദിയിൽ പാരമ്പര്യ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. വിവാഹത്തിനായി ഒരുങ്ങി വരുന്ന ശ്ലേകയെ കണ്ട് ആകാശ് അമ്പരക്കുന്നത് വിഡിയോയിൽ കാണാം. ചടങ്ങിനിടെ ഇരുവരുടെയും കുടുംബാംഗങ്ങൾ കണ്ണുനീരണിയുന്നുണ്ട്.

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഐക്യരാഷ്ട്ര സംഘടനയുടെ മുൻസെക്രട്ടറി ജനറൽ ബാൻ കി മൂണുമായിരുന്നു വിശിഷ്ടാതിഥികൾ. നിരവധി സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ആകാശിന്റെ വിവാഹത്തിൽ പങ്കെടുത്തു.

മുകേഷ് അംബാനിയുടെ പിതാവ് ധിരു ഭായ് അംബാനിക്കും, നിത അംബാനിയുടെ പിതാവ് രവീന്ദ്രഭായ് ദലാലിനും ആദരവ് അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾക്കു തുടക്കമായത്. തുടർന്നു നടന്ന ‘ഭാരത്’ ചടങ്ങിൽ താരങ്ങൾ നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. നിത അംബാനിയുടെ ക്ലാസിക്കൽ നൃത്തവും ഉണ്ടായിരുന്നു.

സ്കൂൾ കാലം മുതൽ ഒന്നിച്ചുപഠിച്ചവരാണ് ആകാശും ശ്ലോകയും.  ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.

MORE IN ENTERTAINMENT
SHOW MORE