പ്രായം കൂടും തോറും സൗന്ദര്യവും കൂടുമോ?; താരമായി ഐശ്വര്യയും ആരാധ്യയും; വൈറൽ ചിത്രങ്ങൾ

aiswarya-rai-aaradhya-ambani
SHARE

ഐശ്വര്യറായ് പങ്കെടുക്കുന്ന ചില ചടങ്ങുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. താരത്തിന്റെ സൗന്ദര്യത്തിനൊപ്പം അണിഞ്ഞിരിക്കുന്ന വസ്ത്രവും പലപ്പോഴും ആരാധകരുടെ ഇഷ്ട വിഷയങ്ങളാണ്. ഇപ്പോഴിതാ ഐശ്വര്യയ്ക്ക് ഒപ്പം താരമാവുകയാണ് മകൾ ആരാധ്യയും.  മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും വജ്രവ്യാപാരി റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹച്ചടങ്ങിൽ എത്തിയ അഭിഷേകിനും ഐശ്വര്യയ്ക്കും ഒപ്പം ആരാധ്യയും ഉണ്ടായിരുന്നു.

അമ്മയ്ക്കും അച്ഛനുമൊപ്പം പിങ്ക് ലെഹങ്കയിൽ സുന്ദരിയായാണ് ആരാധ്യയെത്തിയത്. കടും നീലയിൽ സിൽവർ വർക്കുള്ള ലെഹംഗയണിഞ്ഞ് ഐശ്വര്യ തിളങ്ങിയപ്പോൾ പേസ്റ്റൽ പിങ്ക് ലെഹങ്കയണിഞ്ഞാണ് ആരാധ്യ താരമായത്. അതിസുന്ദരമായി ചിരിച്ചുകൊണ്ട് ആത്മവിശ്വസത്തോടെ ക്യാമറകളെ അഭിമുഖീകരിക്കുന്ന ആരാധ്യ ക്യാമറാകണ്ണുകളുടെ ശ്രദ്ധ നേടി. ആറു വയസ്സേ ഉള്ളൂവെങ്കിലും കുഞ്ഞാരാധ്യയ്ക്കും സോഷ്യൽ ലോകത്ത് ആരാധകരേറെയാണ്. 

MORE IN ENTERTAINMENT
SHOW MORE