'തീ പിടിച്ച്' അക്ഷയ് കുമാറിന്റെ റാംപ് വാക്ക്; കയ്യടിച്ച് ആരാധകർ; ഭാര്യ കലിപ്പിൽ; വിഡിയോ

akshay-twinkle-video-06
SHARE

ഡിജിറ്റൽ വിഡിയോ രംഗത്തേക്കുള്ള അക്ഷയ് കുമാറിന്റെ 'സാഹസിക' എൻട്രിയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. ആമസോണിന്റെ 'ദ എൻഡ്' എന്ന പരമ്പരയിലൂടെയാണ് അക്ഷയ് കുമാർ ഡിജിറ്റൽ രംഗത്തേക്കെത്തുന്നത്. ഇതിന്റെ ഭാഗമായി അക്ഷയ് നടത്തിയ റാംപ് വാക്കാണ് ശ്രദ്ധേയമായത്.

തീ പടർന്ന വസ്ത്രം ധരിച്ചാണ് അക്ഷയ് റാംപിലെത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. വിഡിയോ അക്ഷയ് കുമാർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നാണ് അക്ഷയ് സൂചിപ്പിച്ചത്. 

ആരാധകർ ഏറ്റെടുത്തെങ്കിലും അക്ഷയുടെ ഭാര്യ ട്വിങ്കിൾ ഖന്ന കലിപ്പിലാണ്. തീ ആയി മാറുമെന്ന് പറഞ്ഞത് ഇതാണോ എന്ന് ട്വിങ്കിൾ ഖന്ന അക്ഷയുടെ വിഡിയോ പങ്കുവെച്ച് ചോദിക്കുന്നു.  വീട്ടിലേക്ക് വരൂ, കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും ട്വിങ്കിൾ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE