ആ സ്വപ്നവും സ്വന്തമാക്കി വിജയ് സേതുപതി; ഇനി യാത്ര ബിഎംഡബ്ല്യൂ ബൈക്കിൽ

vijay-sethupathi-bmw
SHARE

സിനിമയിലും ജീവിതത്തിലും ഒരുപോലെ സ്വപ്നം കാണുകയും അതുനേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന താരമാണ് തമിഴകത്തിന്റെ വിജയ് േസതുപതി. മക്കൾ സെൽവൻ എന്ന് ആരാധകർ വാഴ്ത്തുന്നത് വേറുതേയല്ലെന്ന് താരം പലകുറി തെളിയിച്ചിട്ടുണ്ട്. സ്വപ്നം കണ്ട നേട്ടങ്ങളോരോന്നായി അയാൾ സ്വന്തമാക്കുന്ന കാഴ്ചയാണ് ഇപ്പോൾ. സിനിമയിൽ വൻമുന്നേറ്റമാണ് കഴിഞ്ഞ വർഷം വിജയ് സേതുപതി നടത്തിയത്. ഇപ്പോഴിതാ ആഡംബരബൈക്കും സ്വന്തമാക്കിയിരിക്കുകയാണ് താരം.

ബിഎം‍ഡബ്ല്യൂ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് വിജയ്. ഇൗ ചിത്രങ്ങൾ സോഷ്യൽ ലോകത്തും ഇപ്പോൾ വൈറലാണ്. ആഡംബരത്തിലോ താരപ്രഭയിലോ ഇതുവരെ വിജയ് സേതുപതിയെ ആരാധകർ കണ്ടിട്ടില്ല. പക്ഷേ ചില സ്വപ്നങ്ങൾ അയാൾ സ്വന്തമാക്കുമ്പോൾ ഒപ്പം നിൽക്കുകയാണ് ആരാധകരും. ബൈക്ക് പ്രേമിയായ വിജയ് മുൻപ് ‘96’ എന്ന സിനിമയുടെ സംവിധായകന് വിജയസമ്മാനമായി ബുള്ളറ്റ് വാങ്ങി നൽകിയിരുന്നു. 

vijay-sethupathi-bmw-1

വിജയ് േസതുപതി ട്രാൻസ്ജെൻഡര്‍ വേഷത്തിലെത്തുന്ന സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിന്റെ ട്രെയിലർ വൻ ആവേശമാണ് ഉയർത്തുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ത്യാഗരാജൻ കുമാരരാജയാണ്.  മിഷ്കിൻ, രമ്യ കൃഷ്ണൻ, ഭഗവതി പെരുമാൾ എന്നിവരാണ് മറ്റുതാരങ്ങൾ. മാര്‍ച്ച്‌ 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

MORE IN ENTERTAINMENT
SHOW MORE