ഫഹദ് അമ്പരപ്പിച്ചു; ആ സീന്‍ തീർന്നാൽ മതിയെന്നോർത്തു; കുമ്പളങ്ങിയിലെ നൈല; വിഡിയോ

jasmin-kumabalgi
SHARE

കുമ്പളങ്ങിയിലെ ബോബിയുടെ പെൺസുഹൃത്തിനെ ഓർമയില്ലേ...? ആ ആണ്‍വീട്ടിൽ ആദ്യം അതിഥിയായെത്തിയ സ്ത്രീ. തങ്ങളുടെ വീട് ആദ്യം ഫ്രാങ്കിയോടു പറഞ്ഞ ചുരുളൻ മുടിക്കാരി. ഷമ്മിയുടെ സദാചാര ആക്രോശത്തെ ഒറ്റക്ക് നേരിട്ടവൾ. അമേരിക്കയിലെ ബ്രുക്ലിന്‍ ന്യൂയോര്‍ക്ക് സ്വദേശിയായ ജാസ്മിൻ മെറ്റീവിയറാണ് കുമ്പളങ്ങിയിലെ നൈലയായെത്തി പ്രേക്ഷകഹൃദയം കവർന്നത്. 

ഷൂട്ടിങ്ങ് അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള നൈലയുടെ വിഡിയോ ഭാവന സ്റ്റുഡിയോസ് പങ്കുവെച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ ഏറെ അതിശയിപ്പിച്ച നടനാണെന്നും എളിമയുള്ള വ്യക്തിയാണെന്നും ജാസ്മിന്‍ പറയുന്നു. കുമ്പളങ്ങിയിൽ അനസരം തന്നവര്‍ക്ക് നന്ദിയും അറിയിച്ചു. 

ആദ്യം ഫഹദ് വളരെ നിശ്ശബ്ദനായിരുന്നു. ഞങ്ങള്‍ തമ്മില്‍ വഴക്ക് ഇടുന്ന ഒരു സീനുണ്ട്. ആ സീനില്‍ പെട്ടെന്ന് വളരെ ക്രേസിയായ ശബ്ദത്തിലൊക്കെ സംസാരിക്കാന്‍ തുടങ്ങി. അയ്യോ എന്നെക്കൊണ്ട് ഇതൊന്നും ചലഞ്ച് ചെയ്ത് നില്‍ക്കാന്‍ പറ്റില്ല, മര്യാദയ്ക്ക് എങ്ങിനെയെങ്കിലും ചെയ്തു തീര്‍ത്താല്‍ മതിയെന്ന മട്ടിലായിരുന്നു ഞാൻ. വളരെ എളിമയുളള ഒരാളാണ് ഫഹദ്. അതിശയിപ്പിക്കുന്ന നടന്‍, ആ കഥാപാത്രമായി അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. തീരെ ശാന്തനായ, അഭിനയത്തെ പറ്റി ഏറെ അറിവുള്ള അദ്ദേഹത്തോട് എനിക്കൊരുപാട് ബഹുമാനം തോന്നുന്നു. 

സൗബിൻ എന്നു പറ‍ഞ്ഞാൽ തന്നെ എൻറർടെയിൻമെൻറ് ആണ്. വളരെ നല്ല നടന്‍. എല്ലാ സമയവും സെറ്റില്‍ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരിക്കും  സെറ്റിലെ ജീവൻ ഷെയ്ൻ നിഗം ആയിരുന്നു. സ്വീറ്റ് ഹാർട്ട് എന്നാണ് ഷെയ്നെ ജാസ്മിൻ വിശേഷിപ്പിച്ചത്. ശ്രീനാഥ് ഭാസി സിനിമയിൽ ബോയ് ഫ്രണ്ട് ആണെങ്കിലും തന്നോട് ഒന്നും സംസാരിച്ചിരുന്നില്ലല്ലോ? എങ്കിലും അഭിനയത്തിൽ ഭാസി ഒരുപാട് സഹായിച്ചു. അന്ന വളരെ സിംപിൾ ആണ്. ഇങ്ങോട്ടു വരുന്നതിനു മുൻപു തന്നെ ഒരുപാട് സഹായിച്ചിട്ടുള്ളയാളാണ് ഉണ്ണിമായ. ഉണ്ണിമായ അമ്മയെപ്പോലെയാണെന്നും ജാസ്മിൻ പറയുന്നു. 

മോഡലിങ്ങ് രംഗത്ത് സജീവമായ ജാസ്മിന്റെ ആദ്യസിനിമയാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’.

MORE IN ENTERTAINMENT
SHOW MORE