കോട്ടയം നസീറിനും കുട്ടിച്ചനും ആശംസ നേർന്ന് മഞ്ജു; വിഡിയോ

kuttichan-manju-warrier-23
SHARE

 കോട്ടയം നസീർ ആദ്യമായി സംവിധാനം ചെയ്ത കുട്ടിച്ചന് ആശംസകൾ നേർന്ന് നടി മഞ്ജു വാര്യർ. സിനിമ ഇതിനകം വലിയ വിജയമായെന്നും അതിന് അഭിനന്ദനങ്ങളെന്നും മഞ്ജു ഫെയ്സ്ബുക്ക് വിഡിയോയില്‍ പറയുന്നു. 

സംസ്ഥാന പുരസ്കാരം നേടിയ ക്രൈം നമ്പർ 89 എന്ന ചിത്രത്തിന്റെ സംവിധായകൻ‌ സുദേവൻ പെരിങ്ങോടാണ് ആരോപണവുമായി രംഗത്തെത്തിയത്. സുദേവൻ സംവിധാനം ചെയ്ത അകത്തോ പുറത്തോ എന്ന ചിത്രത്തിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ കോപ്പിയടിയാണ് കുട്ടിച്ചൻ എന്നാണ് ആരോപണം. അതേസമയം സുദേവന്റെ സിനിമ കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാകും വിവാദമെന്ന് കോട്ടയം നസീർ പ്രതികരിച്ചു.

കുട്ടിച്ചന്‍, പൈലി എന്നീ സുഹൃത്തുക്കളുടെ കഥയിലൂടെ പുരോഗമിക്കുന്ന പതിനാല് മിനുട്ട് ചിത്രമാണ് കുട്ടിയച്ചന്‍. ചിത്രത്തില്‍ പൈലിയായി എത്തിയിരിക്കുന്നത് ജാഫര്‍ ഇടുക്കിയാണ്. ശയ്യാവലംബിയായി കിടന്ന കുട്ടിച്ചനെ കാണാന്‍ എത്തുന്നവരിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. കേന്ദ്ര കഥാപാത്രമായ കുട്ടിച്ചനെ ഒരിക്കല്‍ പോലും കാണിക്കുന്നില്ല.

ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി, മരിയ ജോളി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആരോപണത്തിന് പിന്നാലെ സുദേവനെ പിന്തുണച്ച് സംവിധായകരായ ഡോ. ബിജു, സനല്‍കുമാർ ശശിധരൻ എന്നിവർ രംഗത്തെത്തി. 

MORE IN ENTERTAINMENT
SHOW MORE