സൽമാനുമായി പരസ്യവഴക്ക്, ഐശ്വര്യയെ മോശം പറഞ്ഞ് ഷാരൂഖ്; അന്ന് ജയ പറഞ്ഞത്

shahrukh-jaya-aishwarya-23
SHARE

വ്യക്തിപരമായ വിഷയമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും അഭിപ്രായം തുറന്നുപറയുന്ന ആളാണ് അമിത ബച്ചന്റെ ഭാര്യ ജയ ബച്ചൻ. ഇക്കാര്യത്തിൽ കുടുംബത്തിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണിവർ. 

2008ൽ ഒരു മാധ്യമത്തിന് ജയ നൽകിയ ഒരഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വലിയ ചർച്ചയായിരിക്കുകയാണ്. ഷാരൂഖ് ഖാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പറഞ്ഞ ജയ, മരുമകൾ ഐശ്വര്യയെയും ഷാരൂഖിനെയും കുറിച്ചുള്ള വിവാദത്തിലും പ്രതികരിച്ചു. 

ഷാരൂഖ് ഖാൻ നായകനായെത്തിയ ചൽതേ ചൽതേ എന്ന ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ഐശ്വര്യയെ ആയിരുന്നു. എന്നാൽ സെറ്റിൽ വന്ന് സൽമാൻ ഖാൻ പ്രശ്നമുണ്ടാക്കിയതോടെ ഐശ്വര്യയെ മാറ്റി റാണി മുഖർജിയെ നായികയാക്കി. അത് വലിയ വിവാദമായിരുന്നു. 

പിന്നീട് 2008ൽ കത്രീന കൈഫിന്റെ പിറന്നാൾ ആഘോഷച്ചടങ്ങിൽ ഷാരൂഖും സൽമാനും പരസ്യമായി വഴക്കടിക്കുകയും ഷാരൂഖ് ഐശ്വര്യയെക്കുറിച്ച് മോശം പരാമർശം നടത്തുകയും ചെയ്തു. ഇതേക്കുറിച്ചാണ് ജയ പ്രതികരിച്ചത്. 

'ഷാരൂഖ് എന്റെ ദൗർബല്യമാണ്. എന്നാൽ ഈ വിഷയത്തെക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അവസരം കിട്ടിയാൽ ഷാരൂഖുമായി സംസാരിക്കും. എന്റെ വീട്ടിൽ വെച്ചാണെങ്കിൽ തല്ലുകയും ചെയ്യും. കാരണം ഞാനും ഷാരൂഖും തമ്മിലുള്ള ബന്ധം അത്ര ആഴമേറിയതാണ്'-ജയ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE