ചിലത് തുറന്നുപറഞ്ഞാൽ വിജയം എനിക്കാകും; പൊട്ടിത്തെറിച്ച് ബാല; വിഡിയോ

bala-fb-video
SHARE

‘ഞാൻ പറയാൻ തുടങ്ങിയാൽ ‍ഞാൻ തന്നെ ജയിക്കും. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അർഥമുണ്ട്. അതുകൊണ്ട് എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.’ വാക്കുകളിൽ പ്രതിഷേധത്തിന്റെയും അമർഷത്തിന്റെയും കടൽ ഒളിപ്പിച്ച് നടൻ ബാല പങ്കുവച്ച വിഡിയോ സോഷ്യൽ ലോകത്ത് വലിയ ചർച്ചയാവുകയാണ്. ഇതാദ്യമായിട്ടാണ് വ്യക്തിപരമായ കാര്യങ്ങളിൽ താരം ഒരു തുറന്നുപറച്ചിലിന് തയാറാകുന്നത്.

ബാലയും ഒരു സീരിയൽ താരവും തമ്മിൽ വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ ഒരു വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇതു വ്യാജമാണെന്ന് താരം ഇൗ വിഡിയോയിലൂടെ തുറന്നുപറയുന്നു. കേവലം 22 വയസ് മാത്രം പ്രായമുള്ള ആ പെൺകുട്ടിയെയും എന്നെയും േചർത്ത് ഇത്തരം വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്ന് ബാല പറയുന്നു. ഇതിന് മുൻപും ഇത്തരത്തിൽ വ്യാജവാർത്തകൾ ചമച്ച് തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു പലരും. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ടാ എന്നു കരുതിയാണ്. ഇതിപ്പോൾ നിരപരാധിയായ ഒരു പെൺകുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്. അതുപോലെ എന്നെയും റിമി ടോമിയെയും ചേർത്ത് ചില കുറിപ്പുകളും കമന്റുകളും കണ്ടു. ഇതിലൊന്നും ഒരു സത്യവുമില്ല. റിമി എന്റെ നല്ല സുഹൃത്താണ്. ബാല പറയുന്നു.

തന്റെ വ്യക്തിജീവിതത്തിലുണ്ടായ തിരിച്ചടികൾക്ക് ശേഷമാണ് ഇത്തരത്തിൽ താൻ ആക്രമിക്കപ്പെടുന്നതെന്ന് ബാല പറയുന്നു. വിവാഹമോചനത്തിന് ശേഷം താൻ ഒട്ടേറെ സൈബർ ആക്രമണങ്ങൾക്ക് വിധേയമായി. അന്നൊന്നും അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. വിവാഹമോചനത്തിലേക്ക് വരെ എത്തിയ കാര്യങ്ങളെ കുറിച്ചും പറഞ്ഞില്ല. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അർഥമുണ്ട്. എന്റെ മകളെ എനിക്ക് ജീവനാണ്. അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുന്നത്. തുറന്നുപറയാൻ തുടങ്ങിയാൽ ജയം എനിക്കായിരിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. എന്റെ നാടും വീടും ഉപേക്ഷിച്ച് ഇൗ കേരള മണ്ണിൽ നിൽക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്. ഇനിയും വ്യാജവാർത്തകൾ വച്ച് വേട്ടയാടരുത്. ബാല പറയുന്നു. 

തമിഴില്‍ നിന്നെത്തി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ താരമാണ് ബാല. കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഗായിക അമൃത സുരേഷുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ചില പ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപ്പിരിഞ്ഞു. ജീവിതത്തില്‍ മോശമായിട്ട് സംഭവിച്ചതെല്ലാം തന്‍റെ മാത്രം തീരുമാനമായിരുന്നുവെന്ന് അമൃത അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.  

MORE IN ENTERTAINMENT
SHOW MORE