കങ്കണയുടെ കുതിരപ്പുറത്തെ സംഘട്ടനം ‘വൻദുരന്തം’, പരിഹാസം; വിഡിയോ

kangana-fight
SHARE

കുതിരപ്പുറത്ത് വാളേന്തി പടയോട്ടം നടത്തുന്ന യോദ്ധാവിന്റെ കാഴ്ച ആരിലും ഉൾപ്പുളകമുണ്ടാക്കും. പക്ഷെ റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികർണിക: ദി ക്വീൻ ഓഫ് ഝാൻസിയിൽ  കങ്കണ റനാവത്തിന് അത്രയ്ക്കു കോരിത്തരിപ്പുണ്ടാക്കാനായില്ലെന്നു പ്രേക്ഷകർ. കുതിരപ്പുറത്ത് പൊരുതുന്ന ചിത്രീകരണ ദൃശ്യം പുറത്തു വന്നതോടെ വൻപരിഹാസമാണ് താരത്തിന് നേരിടേണ്ടി വന്നത്. 

യുദ്ധരംഗങ്ങളിൽ യഥാർഥ കുതിരയെ തന്നെയാണ് ചിത്രീകരണത്തിന് സാധാരണ ഉപയോഗിക്കാറ്. പഴയ കാല സിനിമകളിൽ പോലും യഥാർഥ കുതിരകളെയാണ് സംവിധായകർ എത്തിക്കുന്നത്. എന്നാൽ മണികർണികയിൽ കങ്കണ ഉപയോഗിച്ചത് ഡമ്മി കുതിരയെ ആയിരുന്നെന്ന് വിഡിയോയിൽ നിന്നും വ്യക്തമാകും. സഹതാരങ്ങൾ ഒറിജനൽ കുതിരപ്പുറത്തു തന്നെയാണ്. എന്നാൽ നായികയുടെ ഡമ്മി കുതിര സമൂഹമാധ്യമങ്ങളിൽ പരിഹാസം ഏറ്റുവാങ്ങി. 

ചിത്രം റിലീസാകും മുൻപും വിവാദങ്ങളോടു പടവെട്ടിയിരുന്നു. തുടക്കത്തിൽ കൃഷ് ജഗർലാമുടിയായിരുന്നു സംവിധാനം. അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹം പിൻമാറി. പിന്നീട് കങ്കണയായിരുന്നു സംവിധാനം ചെയ്തത്. 

MORE IN ENTERTAINMENT
SHOW MORE