‘ദിലീപ് പോയതോടെ കഷ്ടകാലം തുടങ്ങിയോ’.. കമന്റിന് നമിതയുടെ ചുട്ടമറുപടി

namitha22-2.jpg
Image/Instagrame
SHARE

സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റികളെ അധിക്ഷേപിക്കുന്നത് ചിലരുടെ ഹോബിയാണ്. സിനിമാ പ്രവർത്തകരാണ് കൂടുതലും ഇത്തരം ആക്രമണങ്ങൾക്കു ഇരയാകാറ്. ചിലർ ചുട്ട മറുപടി കൊടുക്കും, ചിലർ പ്രതികരിക്കില്ല. ഇവിടെ നടി നമിതാ പ്രമോദ് അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചിരിക്കുകയാണ്. 

നടിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഒരു കമന്റ് വന്നത്. ‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ,... .ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?’ എന്നായിരുന്നു ഒരാളുടെ കമന്റ്. തൊട്ടുപിന്നാലെ നടിയുടെ മറുപടിയും വന്നു. ‘ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം !! വയ്യ അല്ലേ !! ഏഹ് !’ 

സംഗതി എന്തായാലും ഏറ്റു. നമിതയുടെ കമന്റിനു പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. പലരും അഭിനന്ദിച്ചു. പരിഹസിച്ചവനെതിരെ കേസെടുക്കണമെന്നായിരുന്നു ചിലരുടെ നിലപാട്. ഒന്നും മിണ്ടാതിരിക്കാതെ ചുട്ടമറുപടി കൊടുത്താൽ ഇവരെപ്പോലുള്ളവർ വന്ന വഴി പോയ്ക്കോളുമെന്നു ചിലർ. എന്നാൽ നടിയുടെ മറുപടി കുറച്ചു കടുത്തു പോയെന്നും ചിലർ ചൂണ്ടിക്കാട്ടി. 

കമ്മാരസംഭവത്തിലാണ് ഏറ്റവും ഒടുവിൽ നമിത ദിലീപുമായി അഭിനയിച്ചത്. ദിലീപ് തന്നെ നായകനാകുന്ന പ്രൊഫസർ ഡിങ്കനാണ് നടിയുടെ പുതിയ പ്രോജക്ട്. ദിലീപുമായുള്ള അഞ്ചാമത്തെ ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. സൗണ്ട് തോമ, വില്ലാളി വീരൻ, ചന്ദ്രേട്ടൻ എവിടെയാ എന്നിവയാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച സിനിമകൾ

MORE IN ENTERTAINMENT
SHOW MORE