പ്രതീക്ഷയുടെ 'കട്ട' ആരാധന സഫലം; ബാലയെ കണ്ടു, മിണ്ടി, മനം നിറഞ്ഞു, വിഡിയോ

pratheeksha-bala
SHARE

മലയാളസീരിയലിലെ ശ്രദ്ധേയസാന്നിധ്യമാണ് പ്രതീക്ഷ. പ്രതീക്ഷയ്ക്ക് ഏറ്റവും അധികം ആരാധനയുള്ള താരമാണ് ബാല. വിവാഹം കഴിക്കുന്നത് ബാലയെപ്പോലെയുള്ള ഒരാളെയാണെങ്കിൽ നന്നായിരുന്നുവെന്ന് മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ പ്രതീക്ഷ പറഞ്ഞത് സമൂഹമാധ്യമത്തിൽ വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ പ്രിയപ്പെട്ട താരത്തെ നേരിട്ട് കാണാനും ആരാധന അറിയിക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് പ്രതീക്ഷ. മഴവിൽ മനോരമയിലെ തകർപ്പൻ കോമഡി വേദിയാണ് ഇതിന് അവസരമുണ്ടാക്കിയത്. ഇഷ്ടതാരത്തെക്കുറിച്ച് ചോദിക്കാൻ പ്രതീക്ഷയെ വിളിച്ചപ്പോൾ കോളർട്യൂണായി കേട്ടതാകട്ടെ ബാല അഭിനയിച്ച എന്റ പ്രണയത്തിന് താജ്മഹാലിൽ എന്ന ഗാനവും. അതിൽ നിന്നു തന്നെ ആരാധനയുടെ ആഴം മനസിലാകും. 

പ്രതീക്ഷയുടെ വാക്കുകൾ ഇങ്ങനെ;

ചെറുപ്പം മുതൽ ബാലയോട് ആരാധനയായിരുന്നു. പത്താംക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങളുടെ നാട്ടിൽ ഒരു ഉദ്ഘാടനത്തിന് ബാല എത്തിയിരുന്നു. അന്ന് ഏറെ പണിപ്പെട്ടാണ് ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചെടുത്തത്. ഇതിപ്പോൾ ഇത്രയടുത്ത് അദ്ദേഹത്തെ കാണാൻ സാധിച്ചത് ഒരുപാട് സന്തോഷമായി. ബാലയ്ക്ക് നിരവധി ആരാധകരുണ്ടല്ലോ, എന്നാൽ എല്ലാവർക്കും അദ്ദേഹത്തെ നേരിട്ട് കാണാനും ആരാധന അറിയിക്കാനും സാധിക്കാറില്ലല്ലോ? എനിക്കത് സാധിച്ചത് ഭാഗ്യമായിട്ട് കരുതുന്നു. എന്തുകൊണ്ടാണ് ഇഷ്ടം തോന്നിയതെന്ന് ചോദിച്ചാൽ, അറിയില്ല, എന്തുകൊണ്ടോ ഇഷ്ടം തോന്നി. ഷോ തുടങ്ങുന്നതിന് മുമ്പ് റിമി ചേച്ചി (റിമിടോമി) ബാല ചേട്ടനെ വിളിച്ചുപറഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹവും ഷോ മുഴുവൻ കണ്ടു– പ്രതീക്ഷ പറയുന്നു. 

പ്രതീക്ഷയുടെ ആരാധനയെക്കുറിച്ച് ബാല തകർപ്പൻ കോമഡി വേദിയിൽ പറഞ്ഞത് ഇങ്ങനെ;

അപ്രതീക്ഷിതമായിട്ടാണ് റിമിയുടെ കോൾ വരുന്നത്. അതിനേക്കാൾ അപ്രതീക്ഷിതമായിരുന്നു റിമിയുടെ ചോദ്യം? ബാലയ്ക്ക് ആരോടെങ്കിലും പ്രണയമുണ്ടോയെന്ന്? ഇല്ലെന്ന് പറഞ്ഞപ്പോൾ പ്രണയിക്കാനുള്ള മനസുണ്ടോയെന്ന് ചോദിച്ചു. അതുണ്ടെന്ന് പറഞ്ഞപ്പോൾ എന്നാൽ ഒന്നും ഒന്നും മൂന്നിന്റെ ഇത്തവണത്തെ എപ്പിസോഡ് കാണണമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ മുഴുവൻ കണ്ടത്.– ബാല പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE