ഒരു നട്ടപ്പാതിരയിൽ കുമ്പളങ്ങി രാത്രി; സുമേഷിന്റെ കല്യാണം; അണിയറ വിഡിയോ

kumbalangi-making
SHARE

തിയറ്ററിൽ വിജയകരമായി മുന്നേറുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ രസകരമായ അണിയറവിഡിയോ പുറത്തുവിട്ടു. സിനിമയിലെ സുമേഷിന്റെ വിവാഹരാത്രിയിൽ എല്ലാവരും ചേർന്ന് പാടുന്ന നാടൻ പാട്ടുണ്ടായിരുന്നു. ആ നാടൻപാട്ടിനാണ് അണിയറപ്രവർത്തകരും അഭിനേതാക്കളും ഒരുമിച്ച് ചുവടുവെയ്ക്കുന്നത്. 

ഇപ്റ്റയുടെയും പാണ്ഡവാസ് ഇളന്തലക്കൂട്ടത്തിന്റേയും നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ഈ വിഡിയോയിലുള്ളത്. നാല് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് അഭിനേതാക്കൾ. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മധു സി.നാരായണനാണ് സംവിധാനം.

MORE IN ENTERTAINMENT
SHOW MORE