മരക്കാർ സെറ്റില്‍ അജിത്തിന്‍റെ സര്‍പ്രൈസ് വരവ്; അമ്പരന്ന് താരങ്ങൾ; ചിത്രങ്ങൾ

marakar-ajith
SHARE

ഇടവേളക്കു ശേഷം മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലിറങ്ങുന്ന 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' സെറ്റിലേക്ക് തമിഴ് താരം അജിത്തിൻറെ സർപ്രൈസ് എൻട്രി. സംവിധായകനടക്കമുള്ളവരെ അമ്പരപ്പിച്ചാണ് അജിത്ത് എത്തിയത്. അജിത്തും പ്രിയദർശനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

ഹൈദരാബിദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് മരക്കാറിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്.  ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ ഫാസിലിനും ചിത്രത്തിൽ പ്രധാന റോൾ ഉണ്ടന്നാണ് സൂചന. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അജിത്തിൻറെ പുതിയ ചിത്രത്തിൻറെ ഷൂട്ടിങ്ങ് നടക്കുന്നതും റാമോജിയിൽ തന്നെയാണ്. പിങ്ക് എന്ന ഹിന്ദി ചിത്രത്തിൻറെ റീമേക്കിലാണ് അജിത്ത് ഇപ്പോൾ അഭിനയിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE