'മധുരരാജ' മോഷന്‍ പോസ്റ്റര്‍ കൊലമാസ്; ആവേശപ്പാട്ടുകളും: പൃഥ്വിക്ക് പകരമോ ജയ്?

madhuraja-prithvi-jay-15
SHARE

മമ്മൂട്ടിയുടെ വിഷുച്ചിത്രം മധുരരാജയില്‍ ആകാംക്ഷയും പ്രതീക്ഷയുമേറുന്നു. ഇന്നലെ പുറത്തുവന്ന സിനിമയിലെ പാട്ടുകളും മോഷന്‍ പോസ്റ്ററും ആരാധകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. പുറത്തുവന്ന ഓഡിയോ ജൂക്ബോക്സില്‍ സണ്ണി ലിയോണിന്റെ ഐറ്റം നമ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചുകഴിഞ്ഞു. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്റെ സൂചനകള്‍ നല്‍കുന്നു മോഷന്‍ പോസ്റ്റര്‍. 

മമ്മൂട്ടി നായകനായ് മാസ് ആക്ഷൻ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ. ആദ്യഭാഗത്തിൽ പൃഥ്വിരാജ് ആണ് മമ്മൂട്ടിയുടെ സഹോദരനായി എത്തിയത്. മധുരരാജയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും ക്ഷണം ലഭിച്ചില്ലെന്നും അടുത്തിടെ പൃ‍ഥ്വി വെളിപ്പെടുത്തിയിരുന്നു. രണ്ടാം ഭാഗത്തിൽ പൃഥ്വി ഇല്ലെന്നത് ആരാധകരെ നിരാശയിലാക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസം എത്തിയ ചിത്രത്തിന്റെ പോസ്റ്ററിൽ മമ്മൂട്ടിക്കൊപ്പം തമിഴ് യുവതാരം ജയ് ഉണ്ട്. ഇതോടെ പൃഥ്വിരാജിന് പകരം ജയ് ആണെന്ന തരത്തിൽ ആരാധകർ പ്രതീക്ഷ പുലർത്തുന്നു. 

മോഹൻലാൽ ചിത്രം പുലിമുരുകന്‌‍ ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. പീറ്റർ ഹെയ്ൻ തന്നെയാണ് ആക്ഷൻ. ഗോപി സുന്ദർ ആണ് സംഗീതം. വിഷുവിന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

MORE IN ENTERTAINMENT
SHOW MORE