ഷമ്മി ഹീറോ ആടാ, ഹീറോ: മാസ് ഡയലോഗ് പറഞ്ഞ് കയ്യടിപ്പിച്ച് ഫഹദ്: വിഡിയോ

fahad-fazil-actor
SHARE

കണ്ണുകളിൽ ചിരി ഒളിപ്പിച്ച് അഹന്തയുടെയും ആൺമേൽക്കോയ്മയുമെല്ലാം പ്രഭാവത്തോടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയ കഥാപാത്രമാണ് കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രം. അലക്കി തേച്ചു വടിവൊത്ത ഷർട്ടണിഞ്ഞ് ഒരു മാന്യന്റെ മുഖഭാവങ്ങളോടെ ഫഹദ് സ്ക്രീനിൽ തകർത്താടിയപ്പോൾ ലക്ഷണമൊത്ത വില്ലൻ കഥാപാത്രം കൂടി ജനിക്കുകയായിരുന്നു. 

കുമ്പളങ്ങിയിലെ ഷമ്മിയെ കണ്ടാൽ ആരും അമ്പരക്കും. ആണധികാരത്തിന്റെ എല്ലാ ഭാവങ്ങളും പേറുന്ന, സംഭാഷങ്ങളിൽ അത് പ്രകടമാക്കുന്ന ഷമ്മി, കൂടെ ചില്ലറ വേലത്തരങ്ങളും.ചിത്രത്തിനൊപ്പം കഥാപാത്രം കൂടി ഹിറ്റാകുമ്പോൾ ഫഹദ് ഒന്നുകൂടി പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്വകാര്യചടങ്ങിൽ ഉദ്ഘാടകനായി എത്തിയ താരത്തെ കാണാൻ വൻ ജനാവലിയാണ് കാത്തുനിന്നത്. ഉദ്ഘാടനത്തിനുശേഷം കുമ്പളങ്ങി നൈറ്റ്സിലെ തന്റെ പ്രശസ്ത ഡയലോഗ് ഫഹദ് ഏറ്റുപറയുകയുണ്ടായി. ആവേശത്തോടെയായിരുന്നു ഫഹദിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്. 

MORE IN ENTERTAINMENT
SHOW MORE